മുബാറക് ആശുപത്രിയിൽ സംഘട്ടനം; 21 പേർ അറസ്റ്റിൽ

  • 21/09/2020



കുവൈറ്റ്;  മുബാറക് അൽ കബീർ ഹോസ്പിറ്റൽ ഇന്നലെ പുലർച്ചെ സംഘട്ടനം.  26 പേരാണ് സംഘട്ടത്തിന്  നേതൃത്വം നൽകിയത്. ഇതിൽ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.   ഹവല്ലി ഗവർണറേറ്റിൽ സ്വദേശികളും,   ജോർദാനി, സിറിയൻ പൗരന്മാർ തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളാണ്  മുബാറക് ആശുപത്രിയിൽ എത്തി സംഘട്ടനത്തിൽ  കലാശിച്ചത്. ആക്രമണത്തിൽ ഒരാൾക്ക്  പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റയാളെ ഇയാളുടെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുവിഭാഗങ്ങളും കത്തിയും കത്രികയും ഉപയോഗിച്ച് ആശുപത്രിയില്‍ വച്ച് പരസ്പരം ആക്രമിച്ചു. ഇതില്‍ ഒരു യുവാവിന് കുത്തേറ്റു. ഇയാളുടെ നില ഗുരുതരമാണ്. മറ്റു ചിലര്‍ക്ക് നിസാരമായും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  ആക്രമികൾ കത്തിയുമായി ആശുപത്രിയിൽ അതിക്രമിച്ചുകയറുകയായിരുന്നു.  രണ്ടുപേർ ഡ്രസ്സിംഗ് റൂമിൽ നിന്ന് മെഡിക്കൽ കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 
പരിക്കേറ്റവരുടെ മൊഴിപ്രകാരം ആക്രമണത്തിന് നേതൃത്വം നൽകിയവർ രക്ഷപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി, പ്രോസിക്യൂട്ടറുടെ ഉത്തരവ് പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു, പ്രധാന പ്രതികളെ കണ്ടെത്തുന്നതിനുളള അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്കതമാക്കി

Related News