കുവൈറ്റ് ആരോഗ്യമന്ത്രി സബ അൽ അഹ്മദ് പ്രദേശത്തെ ഡി, ഇ ആരോ​ഗ്യകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

  • 21/09/2020

കുവൈറ്റിലുളള സബ അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയിലെ ഇ. ആന്റ് ഡി. ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ-സബ ഉദ്ഘാടനം ചെയ്തു.  ഇന്ന് നടന്ന പരിപാടിയിൽ അഹ്മദി ആരോഗ്യ മേഖല മേധാവി ഡോ. അഹ്മദ് അൽ-ഷത്തിയും,   പ്രൈമറി കെയർ മേധാവി ഡോ. ഫഹദ് അൽ അസ്മി, സബ അൽ അഹ്മദ് ആരോഗ്യ കേന്ദ്രങ്ങളുടെ മേധാവി ഡോ. അസീൽ അൽ സബ്രി എന്നിവർ പങ്കെടുത്തു.  സാധാരണ പോലെ വ്യത്യസ്ഥ ചികിത്സാ മേഖലയിൽ  14  പ്രത്യേക ക്ലിനിക്കുകൾ ഇതിനുണ്ടെന്ന് ഡോ. അൽ സബ്രി  വ്യക്തമാക്കി. രോഗികൾ ക്ലിനിക്കുകളിലേക്ക് വരുന്നതിന് മുമ്പ് പ്രത്യേകം അപ്പോയ്ൻമെന്റ് എടുക്കണമെന്നും അവർ നിർദേശിച്ചു. വിട്ടുമാറാത്ത പകർച്ചാവ്യാധി  രോഗങ്ങളുളളവരെ ചികിത്സിക്കാൻ പ്രത്യേക ലബോറട്ടറിയും ഫാർമസിയും വിഭാ​ഗം ഇ.യിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.  

ഞായറാഴ്ച മുതൽ  വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2  മണി വരെ ആശുപത്രി തുറന്ന് പ്രവർത്തിക്കും.  സബാ അൽ-അഹ്മദ് പ്രദേശത്തെ മറ്റ് ആശുപത്രികളെ അപേക്ഷിച്ച് ഇവിടെ മികച്ച ആരോഗ്യ പരിരക്ഷാ സേവനങ്ങളാണ് നൽകുന്നതെന്നും അവർ വ്യക്തമാക്കി. സബ അൽ അഹ്മദ് പ്രൈമറി കെയർ സെന്റർ എ. വിഭാ​ഗം  എല്ലാ ദിവസവും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.  ഓഗസ്റ്റിൽ 13425 രോ​ഗികൾ ഇവിടെ ചികിത്സ നേടിയിരുന്നു. സബ അൽ അഹ്മദ്  പ്രദേശത്തെ ഈ ആരോ​ഗ്യ കേന്ദ്രത്തിലുളള എമർജൻസി വിഭാ​ഗവും എല്ലാ ദിവസവും 2 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. 

Related News