കുവൈറ്റ് സിറ്റി : കുവൈത്തിലെ സംഘടനകളും, സംഘങ്ങളും ഭാരവാഹികളുടെ വിവരങ്ങൾ എംബസിയെ അറിയിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസ്സി വാർത്ത കുറിപ്പിൽ അറിയിച്ചു. എംബസ്സിയിൽ റെജിസ്റ്റർ ചെയ്ത എല്ലാ സംഘടനകളും, സംഘങ്ങളും ഭാരവാഹികളുടെ പട്ടിക, അവരുടെ മൊബൈല്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി, ബന്ധപ്പെടാനുള്ള വിലാസം എന്നിവ ഉള്‍പ്പെടെ community.kuwait@mea.gov.in എന്ന വിലാസത്തില്‍ എംബസ്സിക്ക് അയച്ചു നല്‍കണമെന്നും , എല്ലാ സംഘടനകളും, സംഘങ്ങളും എംബസ്സിയുമായി ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളിലെ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും, ഇത് അംഗങ്ങള്‍ക്ക് കൈമാറണമെന്നും അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?