ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിമാൻഡ് വർധിക്കുന്നു.

  • 22/09/2020

കുവൈറ്റ് സിറ്റി;  കൊവിഡ് കാലത്ത് പരമ്പരാ​ഗത വിദ്യാഭ്യാസ രീതിയിൽ നിന്നും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറിയതോടെ ഇലക്ട്രോണിക് ഉപകരണകളുടെ അവശ്യകത വർധിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ആദ്യഘട്ടത്തിൽ മാസങ്ങളോളം വിഭ്യാഭ്യാസ മേഖലയിൽ പഠനം നിർത്തിവെക്കേണ്ടി വന്നെങ്കിലും അത്യാവശ്യ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതിയിലേക്ക് മാറിയതോടെയാണ് ഇത്തരമൊരു പ്രശ്നം നേരിടുന്നത്. സു​ഗമമായ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ലാപ്ടോപ്, ഐപാഡ്സ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കാണ് വലിയ രീതിയിൽ ഡിമാൻഡ് നേരിടുന്നത്.

 ഉപകരണങ്ങളുടെ വിലയും ലഭ്യതയും മനസ്സിലാക്കാൻ  വേണ്ടി ഇലക്ട്രോണിക്സ് സ്റ്റോറുകളിലേക്ക് നടത്തിയ ഫീൽഡ് ടൂറിന്റെ അടിസ്ഥാനത്തിൽ വിൽപ്പനക്കാർ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധി  സൃഷ്ടിച്ച പ്രതിസന്ധി മൂലം ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികളിലും, കയറ്റുമതി ചെയ്യുന്ന കമ്പനികളും ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കുമ്പോൾ ആ​ഗോളതലത്തിൽ തന്നെ വലിയ ഡിമാൻഡ് നേരിടുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.  ഓൺലൈൻ വിദ്യാഭ്യാസത്തിന്  ഉപയോ​ഗിക്കാൻ കഴിയുന്ന   കെ.ഡി 120 നും കെ.ഡി 135 നും ഇടയിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നത്.  ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഡിമാൻഡ് വന്നതോടെ  വിലക്കയറ്റം നേരിടുന്നതായു വിൽപ്പനക്കാർ പറയുന്നു. നിലവിൽ വിപണിയിൽ ഇലക്ട്രോണിക്  ഉപകരണങ്ങളുടെ ലഭ്യത വളരെ വിരളമാണെന്നും അവർ വ്യക്തമാക്കുന്നു. 

Related News