കൊവിഡ് മാർ​ഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു

  • 22/09/2020

കുവൈറ്റ് സിറ്റി;   കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ആരോ​ഗ്യ മേഖലയിൽ മാർ​ഗ നിർദേശങ്ങളും, നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു.  ആഭ്യന്തര മന്ത്രാലയത്തിന് ആരോ​ഗ്യമന്ത്രാലയത്തിൽ നിന്നും ലഭിച്ച ഔദ്യോ​ഗിക കത്തിന്റെ അടിസ്ഥാനതത്തിലാണ് തീരുമാനം. അനാവശ്യമായ ഒത്തുചേരലുകൾ, കൊവിഡ്  മാർ​ഗ നിർദേശം ലംഘിച്ച് മറ്റ് പരിപാടികൾ നടത്തുന്നത്, ആരോ​ഗ്യ രം​ഗത്തും, ആരോ​ഗ്യപ്രവർത്തകർക്കെതിരെയുമുളള ആക്രമണങ്ങൾ എന്നിവക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആരോ​ഗ്യമന്ത്രാലയം അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നതായി പ്രാദേശിക ദിനപത്രം  റിപ്പോർട്ട് ചെയ്യുന്നു.

സമീപകാലത്തെ കണക്കുകൾ പ്രകാരം ആരോ​ഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർ​ഗ നിർദേശങ്ങൾ ലംഘിച്ചുളള ഒത്തുചേരലുകൾ  കൊവിഡ് വൈറസ് ക്രമാതീതമായി വർധിക്കാനുളള സാഹചര്യമുണ്ടാക്കിയതായും ആരോ​ഗ്യമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. ഇത്തര പ്രശ്നങ്ങൾ ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ അന്വേഷണം നടത്താനും, കർശന നടപടി സ്വീകരിക്കാനും പൊലീസ് ഉദ്യോ​ഗസ്ഥരെയും, പൊതുസുരക്ഷാ, രക്ഷാ പ്രവർത്തനങ്ങൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ആഭ്യന്തമന്ത്രാലയം ചുമതലപ്പെടുത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.  രാജ്യത്ത് വ്യാപിച്ച കൊവിഡ് വൈറസിനെതിരെ പ്രതിരോധിക്കാൻ ഏകദേശം 6 മാസം എടുക്കേണ്ടി വന്നെന്നും, ഈ പ്രതിരോധ പ്രവർത്തനങ്ങളെ നശിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.   കൊവിഡിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യാ​ഗസ്ഥർ പുതിയ നിർദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയതിലൂടെ ആളുകളിൽ നിന്നും നല്ല രീതിയിലുളള പ്രതികരണം  ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.  

Related News