അഞ്ചാം ഘട്ടത്തിലേക്ക് മാറുന്നതിൽ തീരുമാനമായില്ല, രാജ്യത്തെ ജനങ്ങൾ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രിസഭ.

  • 22/09/2020


കുവൈറ്റ് സിറ്റി;  ആഴ്ചതോറും നടക്കാറുളള  മന്ത്രിസഭാ യോ​ഗം ചേർന്നു. പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ, ഉപപ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ അനസ് ഖാലിദ് നാസർ അൽ സാലിഹ് എന്നിവരുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മന്ത്രിസഭാ യോ​ഗം ചേർന്നത്.  അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കുവൈറ്റ് അമീർ  ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ അസ്സബാഹിന്​​ ലഭിച്ച രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതി നല്‍കി ആദരിച്ചതിൽ മന്ത്രിസഭായോ​​ഗം അഭിനന്ദിച്ചു.  ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ ഹമ്മൂദ് അൽ സബ രാജ്യത്ത് കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട്, ആരോ​ഗ്യമേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും വിശദീകരിച്ചു. രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണവും, രോ​ഗമുക്തി നിരക്കും സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകളും പങ്കുെവച്ചു.  രാജ്യത്തിന്റെ രോ​ഗമുക്തി നിരക്ക് 91 ശതമാനമായതായി മന്ത്രിസഭാ യോ​ഗത്തിൽ ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരുന്നതുമായും യോ​ഗത്തിൽ ചർച്ച ചെയ്തു. എല്ലാവരുടെയും  ആരോഗ്യവും സമൂഹത്തിന്റ സുരക്ഷയും  സംരക്ഷിക്കുന്നതിനായി,  കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാനും മാസ്‌ക് ധരിക്കാനും എല്ലാ സ്വദേശികൾകളോടും,   പ്രവാസികൾളോടും മന്ത്രിസഭ അഭ്യർത്ഥിച്ചു.  സാമൂഹിക അകലം പാലിക്കൽ, കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന ഒത്തുചേരലുകൾ, സമ്പർക്കം എന്നിവ ഒഴിവാക്കാനും യോ​ഗത്തിൽ നിർദേശം നൽകി.    2019-2020 അധ്യയനവർഷത്തെ ശാസ്ത്ര-സാഹിത്യ വിഭാഗങ്ങളിലെ ജനറൽ സെക്കൻഡറി പരീക്ഷകളുടെ ഫലങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് ഹിലാൽ അൽ ഹർബി മന്ത്രിസഭയ്ക്ക് റിപ്പോർട്ട് നൽകി.  ലോകമെമ്പാടും വ്യാപിച്ച പുതിയ കൊവിഡ് വൈറസ് മൂലം അസാധാരണവും അഭൂതപൂർവവുമായ സാഹചര്യങ്ങളിലൂടെയാണ് വിദ്യാഭ്യാസ മേഖല കടന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു.


 ദേശീയ അസംബ്ലിയുമായി ബന്ധപ്പെട്ടുളള കാര്യങ്ങളും മന്ത്രിസഭ ചർച്ച ചെയതു.  എം.പിമാരായ ഡോ. ​​അബ്ദുൾ കരീം അൽ-കന്ദാരി, അൽ ഹമീദി അൽ-സുബായ് എന്നിവർ അസംബ്ലിയിൽ അവതരിപ്പിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രിയോട് ചർച്ച ചെയ്തു.  അസംബ്ലിയുമായി ബന്ധപ്പെട്ട് മന്ത്രിസഭ ചൊവ്വാഴ്ച യോ​ഗം ചേരുമെന്നും വ്യക്തമാക്കി. ബുധനാഴ്ച നടക്കുന്ന സൗദി അറേബ്യയുടെ വാർഷികത്തോടനുബന്ധിച്ച്  സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും മന്ത്രിസഭ അഭിനന്ദിച്ചു. അറബ്യൻ, അന്തർദേശീയ തലങ്ങളിലെ രാഷ്ട്രീയ രംഗത്തെ മൊത്തത്തിലുള്ള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ ചർച്ച ചെയ്തു, പ്രത്യേകിച്ചും  സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്. ഫലസ്ഥീൻ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കലും അവരെ പിന്തുണയ്ക്കലും കുവൈറ്റ്  ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണെന്നും മന്ത്രിസഭ വ്യക്തമാക്കി. ഫലസ്ഥീൻ ജനതയുടെ പ്രശ്‌നത്തിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈറ്റ് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

Related News