പതിനാറാം തവണയും അമീർക്കപ്പ് ജേതാക്കളായി അൽ-അറബി എസ്.സി

  • 22/09/2020

അമീർ ഫുട്ബോൾ കപ്പിൽ (2019-2020) കുവൈറ്റ് എസ്.സിയെ പരാജയപ്പെടുത്തി അൽ-അറബി എസ്.സി കിരീടം ചൂടി. 2-1 എന്ന സ്കോറിനാണ് കുവൈറ്റ് എസ്.സിയെ അൽ-അറബി എസ്.സി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കുവൈറ്റ് എസ്.സിയുടെ സ്ട്രൈക്കർ അബ്ദുളള അൽ-ബുറൈക്കി ആദ്യ ​ഗോൾ നേടിയിരുന്നു. 26-ാം മിനിറ്റിലായിരുന്നു മത്സരിത്തിലെ ആദ്യ​ഗോൾ പിറന്നത്. എന്നാൽ രണ്ടാം പകുതിയിൽ അൽ-അറബി രണ്ട് ​ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. 66-ാം മിനിറ്റിൽ അൽ-അറബി എസ്.സി സ്ട്രൈക്കർ സെഡ്രികി ഹെൻ‌റിയിലൂടെ സമനില ​ഗോൾ നേടി. പിന്നീട് എക്സ്ട്രാ ടൈമിൽ പകരക്കാരനായി ഇറങ്ങിയ അലി കലാഫിലൂടെ 120-ാം മിനിറ്റിൽ അൽ-അറബി എസ്.സി വിജയ ​ഗോളും നേടി.  പതിനാറാം തവണയാണ്  അൽ-അറബി എസ്.സി  അമീർക്കപ്പ് ജേതാക്കളാകുന്നത്. 

Related News