മദ്യക്കച്ചവടം, ഏഷ്യൻ സ്വദേശിയെ നാടുകടത്തും.

  • 22/09/2020

കുവൈറ്റ് സിറ്റി : അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സ്വാലിഹ് മാത്തറിന്റെ നിർദ്ദേശത്തെത്തുടർന്ന് മദ്യക്കച്ചവടം നടത്തിയ ഏഷ്യൻ സ്വദേശിയെ നാടുകടത്തൽ കേന്ദ്രത്തിലേക്കയച്ചതായും അദ്ദേഹത്തെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ  മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായും  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

മങ്കഫിൽ അഹ്മദി സുരക്ഷാ സേന പട്രോളിംഗിനിടയിൽ  സംശയാസ്പദമായി വാഹനമോടിച്ച പ്രതിയെ പിടികൂടുകയും പരിശോധനയിൽ വാഹനത്തിൽനിന്ന് പലതരത്തിലുള്ള മദ്യകുപ്പികൾ കണ്ടെടുക്കുകയും ചെയ്യുകയാണുണ്ടായത്.  കണ്ടുകെട്ടിയ മദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് റിപ്പോർട്ട്. 

Related News