ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് മെമ്പര്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.

  • 22/09/2020

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്  കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് മെമ്പര്‍ സെക്രട്ടറിയുമായി  കൂടിക്കാഴ്ച നടത്തി,  അലി മൊഹ്‌സെനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. 

കുവൈത്തിലെ  ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കു വേണ്ടിയുള്ള  രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടരുകയാണ്. എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും വിവരങ്ങള്‍ നല്‍കണമെന്നും. എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട അക്രഡിറ്റേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷഎന്നും അംബാസഡർ നേരത്തെ അറിയിച്ചിരുന്നു.  

Related News