കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ നിരവധി ജീവനക്കാർക്ക് കൊവിഡ്

  • 23/09/2020

കുവൈറ്റ് സിറ്റി;  കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ നിരവധി ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നടന്ന റാൻഡം സ്വാബ് പരിശോധനയിലാണ് യൂണിവേഴ്സിറ്റിയിലെ നിരവധി പേർക്ക് കൊവിഡ് ബാധിച്ചതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി  ആരോഗ്യ മന്ത്രാലയത്തിലെ ഒരു പ്രത്യേക സംഘമാണ് യൂണിവേഴ്സിറ്റിയിൽ കൊവിഡ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റിയിൽ നടത്തിയ ആകെ കൊവിഡ് റാൻഡം  സ്വാബ് പരിശോധനയിൽ 6 ശതമാനം പേർ വൈറസ് ബാധിതരാണെന്ന്  കണ്ടെത്തി. 

യൂണിവേഴ്സിറ്റിയുടെ കീഴിലുളള നാല് ക്യാമ്പസുകളിലായി 882 പേർക്കാണ് കൊവിഡ് റാൻഡം പരിശോധന നടത്തിയത്. സബ അൽ സലിം യൂണിവേഴ്സിറ്റി സിറ്റി, ഖൽദിയ, ഷുവൈഖ്, ജബ്രിയ എന്നീ നാല് ക്യാമ്പസിലെ ആളുകളെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 52 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  കൊവിഡ് സ്ഥിരീകരിച്ച ഭൂരിഭാ​ഗം 
പേർക്കും  ലക്ഷണങ്ങളില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. 
രോഗബാധിതരിൽ 3.8 ശതമാനം പേർ ഖൽദിയ ക്യാമ്പസിലും 5.4 ശതമാനം പേർ ഷുവൈഖിലും 7.8 ശതമാനം പേർ ഷദാദിയയിലും 7 ശതമാനം ജബ്രിയയിലും ജോലി ചെയ്യുന്നവരാണെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Related News