അമിത വില ഈടാക്കി കമ്പ്യൂട്ടർ ഉപകരണങ്ങൾ വിൽക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

  • 23/09/2020

കുവൈറ്റ് സിറ്റി;  നിയമ വിരുദ്ധമായി പ്രവർത്തിച്ചതിന് വാണിജ്യ മന്ത്രാലയം കമ്പ്യൂട്ടർ ഡീലർമാരുടെ  വെയർഹൗസ് അടച്ചുപൂട്ടി.   അമിത വില ഈടാക്കി വിൽക്കാനും  കുത്തകവൽക്കരിക്കാനും ശ്രമിച്ച ഏകദേശം 150 ലാപ്ടോപ്പുകൾ അടങ്ങുന്ന വൈയർഹൗസാണ് അടച്ചുപൂട്ടിയത്. ഹവാലിയിൽ കമ്പ്യൂട്ടറുകളും ചിപ്പുകളും വിവിധ ഇലക്ട്രോണിക് ഭാഗങ്ങളും വിൽക്കുന്ന സ്റ്റോറുകളിൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെത്തുടർന്നാണ്  നിയമ ലംഘനം കണ്ടെത്തിയതെന്നും, വെയർഹൗസ് അടച്ചുപൂട്ടിയതെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പഠനം പൂർണ്ണമായും ഓൺ ലൈൻ വഴി ആയത്‌ മൂലം ആവശ്യക്കാർ വർദ്ധിച്ചതോടെയാണു കൃതൃമമായ വില വർദ്ധനവ്‌ ഉണ്ടായിരിക്കുന്നത്‌ എന്നാണു നിഗമനം. ഇതേ തുടർന്ന് വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി പരിശോധന കർശനമാക്കി. 

 അമിത വില ഈടാക്കി ന്യായീകരിക്കാൻ കഴിയാത്ത തരത്തിൽ പ്രവർത്തിച്ച വെയർഹൗസിനെതിരെ കൂടുതൽ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കമ്പ്യൂട്ടറുകൾ പോലുളള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപഭോക്താക്കൾക്ക് അമിത വില ഈടാക്കി വിൽക്കരുതെന്ന് എല്ലാ വ്യാപാരികൾക്കും വാണിജ്യ  മന്ത്രാലയം  മുന്നറിയിപ്പ് നൽകി.

കമ്പനികളും വാണിജ്യ സ്റ്റോറുകളും  വ്യാപാര നിയമങ്ങൾ പാലിക്കണമെന്നും. ഇത്തരം നിയമങ്ങൾ പാലിക്കാതെ അമിത വില ഈടാക്കി ഏതെങ്കിലും കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ രാജ്യത്തെ പൗരന്മാരും പ്രവാസികളും ഉടനെ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളും കോളേജുകളും ഓൺലൈൻ വിദ്യാഭ്യാസം സ്വീകരിച്ചതോടെ ലാപ്ടോപ്, കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾക്ക് നിരവധി ആവശ്യക്കാരുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ ഭാ​ഗമായി പരിശോധനയിലാണ് അമിത വില ഈടാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്. 

Related News