ട്രാഫിക് നിയമലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷ ഏർപ്പെടുത്തുന്ന നിയമം വരുന്നു

  • 23/09/2020



കുവൈറ്റ് സിറ്റി;  ദേശീയ അസംബ്ലിയുമായി ബന്ധപ്പെട്ട് 1976 ലെ 67-ാം നമ്പർ ട്രാഫിക് നിയമം ഭേദഗതി ചെയ്യാൻ  സർക്കാർ ഒരുങ്ങുന്നു.  ട്രാഫിക് നിയമലംഘകർക്കെതിരെയുളള  കടുത്ത ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമങ്ങൾ ഭേദ​ഗതി ചെയ്യുന്നത്.   ചുവന്ന ട്രാഫിക് ലൈറ്റ് മറി കടന്ന് വാഹനം ഓടിക്കുന്നവർ, മറ്റുള്ളവരുടെ സ്വത്തുക്കൾക്കോ, ജീവനോ നഷ്ടമുണ്ടാക്കുന്ന രീതിയിലുളള അശ്രദ്ധമായ ഡ്രൈവിംഗ്, റോഡുകളിൽ റേസിം​ഗ് നടത്തുന്നത്, ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഹൈവേകളിൽ വാഹനം ഓടിക്കുന്നത്,   ഡ്രൈവിം​ഗ് സമയത്ത് കൈയ്യിൽ ഫോൺ ഉപയോ​ഗിച്ച് സംസാരിക്കുന്നത്, ലൈസൻസ് നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത്, ലൈസൻസ് പ്ലേറ്റ് നമ്പർ മാറ്റുന്നത്, പെർമിറ്റില്ലാതെ സ്വകാര്യ കാറുകളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത്, എന്നിവക്കെതിരെ പുതിയ ട്രാഫിക് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതികൾ പ്രകാരം മൂന്ന് മാസത്തിൽ അധികരിക്കാത്ത തടവ് ശിക്ഷയും 500 ദിനാറിൽ കവിയാത്തതോ, 200 ദിനാറിൽ കുറയാത്തതോ ആയ പിഴയും ചുമത്തും.

ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത്, ​ഗവൺമെന്റ് റദ്ദാക്കിയതോ, സസ്പെന്റ് ചെയ്തതോ ആയ ലൈസൻസ് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നത്, ​ഗവൺമെന്റ് വാഹനങ്ങളായ ആംബുലൻസിനോ, പൊലീസ് പട്രോളിം​ഗ് വാഹനങ്ങൾക്കോ കടന്നുപോകാൻ സ്ഥലം അനുവദിക്കാതിരിക്കുക, എന്നീ കുറ്റകൃത്യങ്ങൾക്കെതിരെ 3 മാസം തടവ് ശിക്ഷയും, 300 ദിനാറിൽ കവിയാത്ത പിഴയോ, 150 ദിനാറിൽ കുറയാത്ത പഴയോ ഈടാക്കും.

ഒരു വ്യക്തിയുടെ സ്വത്തുക്കളോ, പൊതുമുതലോ വാഹനാപകടത്തിലൂടെ നശിപ്പിക്കുക, 10 വയസ്സോ, അതിൽ കുറവോ ആയ കുട്ടികളെ മുന്നിലെ സീറ്റിൽ ഇരുത്തുന്നത്, ബ്രേക്ക് ഇല്ലാതെ വാഹനം ഓടിക്കുന്നത്,  ലൈസൻസ് ഇല്ലാത്ത ഒരാളെ പിടിച്ച് വാഹനം ഓടിപ്പിക്കുന്നത്,  വാഹനങ്ങളിൽ കൊണ്ടുപോകാവുന്ന നിശ്ചിത ലോഡുകളുടെ നീളത്തിലും, വീതിയിലുമുളള വ്യവസ്ഥ ലംഘിക്കുന്നവർ, അനധികൃതമായ പുക പുറം തളളുന്ന വാഹനം ഉപയോ​ഗിക്കുന്നത്, കാർ​ഗോയുമായി ബന്ധപ്പെട്ടുളള വേസ്റ്റുകൾ റോഡിൽ പുറംതളളുന്നത്,  റോഡുകളിലെ ട്രാഫിക് സി​ഗ്നലുകൾ ലംഘിക്കുക, അനുമതിയില്ലാതെ സ്റ്റിക്കറുകൾ വാഹനത്തിൽ പതിക്കുന്നത്, ഇൻഷൂറൻസ് ഇല്ലാതെ വാഹനം ഓടിക്കുക എന്നീ കുറ്റകൃതൃങ്ങൾക്കെതിരെ പുതിയ ട്രാഫിക് നിയമ ഭേദ​ഗതി പ്രകാരം 2 മാസം തടവ് ശിക്ഷയും, 200 ദിനാറിൽ കവിയാത്തതോ, 100 ദിനാറിൽ കുറയാത്തതോ ആയ പിഴ ഈടാക്കും. 

ഒരു ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ വാഹനം ഓടിക്കുക, നിയമ വിരുദ്ധമായി നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുക, അല്ലെങ്കിൽ  ഡ്രൈവിംഗ് ലൈസൻസോ, വാഹനത്തിന്റെ രജിസ്ട്രേഷൻ ബുക്കോ  പൊലീസിന്റെ  ആവശ്യാനുസരണം സമർപ്പിക്കുന്നതിൽ വിസമ്മതിക്കുക, ട്രാഫിക് നിയമം ലംഘിക്കുന്ന തരത്തിലുളള ലൈറ്റുകളും, ആംപ്ലിഫൈയറുകളും വാഹനത്തിൽ ഘടിപ്പിക്കുന്നത്, നടപ്പാതയിലൂടെ ഡ്രൈവിം​ഗ് നടത്തുകയോ,  വാഹനം പാർക്കിം​ഗ് ചെയ്യുകയോ ചെയ്യുന്നത്.   ഹൈവേകളിൽ രാത്രി സമയങ്ങളിൽ വാഹനം നിർത്തിയിടുന്നത്, ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഒരു റോഡിലേക്ക് കടക്കുക്കയോ, റിവേഴ്സ് എടുക്കുകയോ ചെയ്യുന്നത്, എക്സപ്രസ്സ് റോഡുകളിൽ മിനിമം സ്പീഡിനേക്കാൾ കുറഞ്ഞ് യാത്ര ചെയ്യുന്നത്, എന്നീ കുറ്റകൃത്യങ്ങൾക്കെതിരെ 1 മാസം തടവ് ശിക്ഷയും 100 ദിനാറിൽ കവിയാത്തതോ, 50 ദിനാറിൽ കുറയാത്തതോ ആയ പിഴ ഈടാക്കും. 

Related News