കുവൈറ്റ് ഫാഷൻ ഡിസൈനർ ജമാൽ അൽ നജാദക്ക് ജ്യാമമില്ല.

  • 23/09/2020

കുവൈത്ത് സിറ്റി : രാജ്യത്തെ പ്രമുഖ ഫാഷൻ ഡിസൈനർ ജമാൽ അൽ നജാദയെ മോചിപ്പിക്കാനുള്ള അപേക്ഷ പ്രോസിക്യൂഷൻ നിരസിച്ചു. കഴിഞ്ഞ ദിവസമാണ് സൈബർ ക്രൈം വകുപ്പ് സോഷ്യല്‍ മീഡിയയില്‍ പബ്ലിക് പ്രോസിക്യൂഷനെ അപകീർത്തിപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. 

അനധികൃത സമ്പാദ്യത്തിന്‍റെ പേരില്‍ തനിക്കെതിരെയും  രാജ്യത്തെ മറ്റ് സെലിബ്രിറ്റികളെയും നടക്കുന്ന അന്വേഷണത്തെ നിശതമായി വിമര്‍ശിച്ച് ജമാൽ അൽ നജാദയുടെ പേരില്‍  പോസ്റ്റ് ചെയ്ത ഓഡിയോ സംഭാഷണം വൈറലായിരുന്നു. എന്നാല്‍ സാമൂഹ മാധ്യമത്തില്‍ പ്രചരിച്ച ശബ്ദം തന്‍റേതെല്ലന്നും താന്‍ നിരപരാധിയാണെന്നും  കോടതിയില്‍ ജമാൽ അൽ നജാദ വ്യക്തമാക്കിയിരുന്നു. 

സമൂഹ മാധ്യമത്തില്‍ പ്രചരിച്ച ഓഡിയോ റെക്കോർഡിംഗ്  ഫോറൻസിക് റിപ്പോർട്ടിനായി അയച്ചിരിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനാല്‍ കോടതി  ജാമ്യം നിഷേധിക്കുകയായിരുന്നു.   

Related News