ഒരു ലക്ഷം തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കാനൊരുങ്ങി പാക്കിസ്താൻ.

  • 23/09/2020

കുവൈറ്റ് സിറ്റി : സാമ്പത്തിക ഇടപാടുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ കുവൈത്തിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പാക്കിസ്താൻ  പ്രവാസി മാനവ വിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി. ഇതിനായി കുവൈത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക്ഔദ്യോഗിക അഭ്യർത്ഥന അയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പാക്കിസ്താൻ ഓൺലൈൻ  മാധ്യമം റിപ്പോർട്ട് ചെയ്തു. 

അബുദാബിയിൽ  നടന്ന അഞ്ചാമത് അബുദാബി ഡയലോഗിൽ (ADD ) ഒപിയുടെയും എച്ച്ആർഡിയുടെയും പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ അസിസ്റ്റന്റ് സയ്യിദ് സുൽഫിക്കർ അബ്ബാസ് ബുഖാരി കുവൈത്ത് തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, അതിൽ പാക്കിസ്താൻ   തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, പാക്കിസ്താൻ തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരുവാനായി രാജ്യാന്തര തൊഴില്‍ കരാര്‍ നിലവില്ലെങ്കിലും  കുവൈത്തിലെ തൊഴില്‍ ഉടമക്ക് ആവശ്യമാണെങ്കില്‍  പാകിസ്ഥാന്‍ തൊഴിലാളിയെ കരാര്‍ അടിസ്ഥാനത്തില്‍  കൊണ്ടുവരാമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിൽ നിന്നുള്ള  ഡോക്ടർമാരടക്കം 444 പാകിസ്ഥാൻ മെഡിക്കൽ പ്രൊഫഷണലുകളെ നിയമിക്കാൻ കുവൈറ്റ് ഇതിനകം സമ്മതിച്ചിട്ടുണ്ടെന്നും,  അവരെ കുവൈത്തിലേക്കയക്കാനുള്ള  ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറയുന്നു. 

Related News