കുവൈത്തിന്‍റെ സാമ്പത്തിക റേറ്റിങ് കുറച്ചു മൂഡിസ്

  • 23/09/2020

കുവൈത്ത് സിറ്റി : സാമ്പത്തിക നില ഭദ്രമല്ലാത്തതിനാല്‍ കുവൈത്തിന്റെ സാമ്പത്തിക  റേറ്റിങ് മൂഡിസ് കുറച്ചു. എഎ-2 വില്‍ നിന്ന് എ-1ലേക്കാണ് രാജ്യത്തിന്റെ റേറ്റിങ് കുറച്ചിരിക്കുന്നത്. 4600 കോടി ഡോളറിന്റെ സാമ്പത്തിക കുറവാണ് രാജ്യം ഇപ്പോൾ നേരിടുന്നതെന്നാണ്  റിപ്പോർട്ടുകൾ. ആദ്യമായിട്ടാണ് മൂഡിസ് കുവൈത്തിന്റെ റേറ്റിങ് കുറയ്ക്കുന്നത്. റേറ്റിങ് ഏജന്‍സിയുടെ നടപടി അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പണം കടമെടുക്കാന്‍ കുവൈറ്റിന് കൂടുതല്‍ തടസം സൃഷ്ടിക്കും  . കൊവിഡ് പ്രതിസന്ധി,  എണ്ണവില കുറയുന്നത്,  രാഷ്ട്രീയ അസ്ഥിരിത തുടങ്ങിയ പ്രതിസന്ധികളാണ് റേറ്റിംഗ് കുറക്കുവാന്‍  മുഡീസ് ചൂണ്ടി കാണിക്കുന്നത്. ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താൻ സാധിച്ചാൽ  രാജ്യത്തിന്റെ റേറ്റിങ് വർധിക്കുമെന്നാണ് സൂചന.അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ നിന്ന് 300 കോടി ഡോളറോളം രാജ്യം വെട്ടിക്കുറച്ചതായും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

ആഗോളതലത്തിലെ തന്നെ  പ്രധാന സാമ്പത്തിക ഏജന്‍സിയായ മുഡീസ്  റേറ്റിംഗ് കുറച്ചത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ തിരച്ചടിയാണ്. എണ്ണ വരുമാനത്തെ  ആശ്രയിച്ചാണ് കുവൈത്തിന്റെ സാമ്പത്തിക രംഗം നിലനില്‍ക്കുന്നത്. വിപണിയില്‍ എണ്ണവില വര്‍ധിച്ചാല്‍ കുവൈത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടും. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ എണ്ണയ്ക്ക് ചെലവ് കുറഞ്ഞതും വില ഇടിഞ്ഞതുമാണ്  ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണം.

Related News