ഷുവൈഖ് തുറമുഖത്ത് വൻ പുകയില വേട്ട; 223 ചെറിയ പെട്ടിയിലായി പുകയില ഉത്പന്നങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു

  • 24/09/2020

കുവൈറ്റ് സിറ്റി; ഷുവൈഖ് തുറമുഖത്ത് വൻ പുകയില വേട്ട. കണ്ടെയ്നറിനുള്ളിൽ  ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. നിരോധിച്ച പുകയില ഉൽപന്നങ്ങൾ 223 ചെറിയ പെട്ടികളായിട്ടാണ് കണ്ടെയ്നറിൽ നിന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ കണ്ടെടുത്തത്. കണ്ടെയ്നറുളളിൽ വസ്ത്രങ്ങൾ, തലയിണകൾ, ബെഡ്സ്പ്രെഡുകൾ എന്നിവ  ബന്ധപ്പെട്ട ലോഡാണെന്നാണ്  ബില്ലിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെയ്നർ വിശദമായി തിരഞ്ഞപ്പോഴാണ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. 

Related News