ആഗോള മെഡിക്കൽ ടൂറിസം സൂചികയിൽ ​ഗൾഫ് മേഖലയിൽ കുവൈറ്റ് ഏറ്റവും അവസാന സ്ഥാനത്ത്

  • 24/09/2020

കുവൈറ്റ് സിറ്റി: ആഗോള മെഡിക്കൽ ടൂറിസം സൂചികയിൽ കുവൈറ്റിന്റെ സ്ഥാനം താഴോട്ട്. 
ആഗോള മെഡിക്കൽ ടൂറിസം സൂചികയിൽ ​ഗൾഫ് മേഖലയിൽ ഏറ്റവും അവസാന സ്ഥാനത്തും ആഗോളതലത്തിൽ ഏറ്റവും അവസാനത്ത് നിന്നും രണ്ടാം സ്ഥാനത്തുമാണ് കുവൈറ്റ്. 2020-2021 വർഷത്തേക്ക് ഇന്റർനാഷണൽ സെന്റർ ഫോർ ഹെൽത്ത് കെയർ റിസെർച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  ലോകത്തെ 46 രാജ്യങ്ങളെയും നഗരങ്ങളെയും  12 അറബ് രാജ്യങ്ങളെയും നഗരങ്ങളെയും ഉൾപ്പെടുത്തിയണ്   സൂചിക പുറത്തിറക്കിയത്. 


 മെഡിക്കൽ ടൂറിസം മേഖലയിലുളള മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചികയിലെ സ്ഥാനങ്ങൾ നിശ്ചയിക്കുന്നത്.

 1. ആരോഗ്യ മേഖലയുടെ ഗുണനിലവാരവും സേവനങ്ങളും സൗകര്യങ്ങളും ( ഈ മേഖലയിൽ 43 ആം സ്ഥാനത്താണ് കുവൈറ്റ് ).
 2. പരിസ്ഥിതി ലക്ഷ്യസ്ഥാന നിലവാരം - (ഈ മേഖലയി 43-ാം സ്ഥാനത്താണ് കുവൈറ്റ്).
 3. മെഡിക്കൽ ടൂറിസം വ്യവസായ നിലവാരം - (ഈ മേഖലയിൽൽ  45-ാം സ്ഥാനത്താണ് കുവൈറ്റ്)


 ആഗോള മെഡിക്കൽ ടൂറിസം സൂചികയിൽ ആകെ. 54.84 പോയിന്റാണ് കുവൈറ്റിന് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.  അറേബ്യൻ ഗൾഫ് മേഖലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് കുവൈറ്റ്, പുരാതന കാലം മുതലുള്ള സാംസ്കാരിക പൈതൃകമുണ്ട്. ലോകത്തിലെ ആറാമത്തെ വലിയ എണ്ണ ശേഖരം കുവൈറ്റിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ നാണയമായി കുവൈറ്റ് ദിനാർ കണക്കാക്കപ്പെടുന്നു. ആഗോള തലത്തിൽ പ്രതിശീർഷ വരുമാനത്തിൽ നാലാം സ്ഥാനത്താണ് കുവൈറ്റ്.
ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ 80 ശതമാനവും കുവൈറ്റ് സർക്കാർ ധനസഹായം നൽകുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന 92 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിലൂടെ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനാൽ ഇതിന്റെ അടിസ്ഥാന സൗര്യങ്ങൾ  ഏറ്റവും ആധുനികമാണ്. രാജ്യത്തെ പൗരന്മാർക്ക് സൗജന്യ ആരോഗ്യ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന പദ്ധതികളും ക രാജ്യത്ത് നടപ്പിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സേവനങ്ങളും കൂടാതെ പൗരന്മാർക്ക് തൊഴിൽ സുരക്ഷയും നൽകുന്ന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഇതിന് സർക്കാരിന് പ്രതിവർഷം 518 ബില്യൺ ചെലവാകുമെന്നാണ് റിപ്പോർട്ട്.
ഗൾഫ് മേഖലയിൽ ദുബായ്   തുടർച്ചയായ രണ്ടാം വർഷവും മെഡിക്കൽ ടൂറിസ രം​ഗത്ത് മുൻ നിരയിൽ നിൽക്കുന്നു.  ആകെ 71.85 പോയിന്റുമായി ലോകത്ത് തന്നെ ആറാം സ്ഥാനത്താണ് ദുബായ് എമിറേറ്റ്.  70.26 പോയിന്റുമായി ​ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തും ലോകത്ത് ഒമ്പതാം സ്ഥാനത്തുമാണ്  അബുദാബി.

​ഗൾഫ് മേഖലയിൽ ഈജിപ്ത് പ്രധാന സ്ഥാനം കൈവاരിച്ചു.  64.81 പോയിന്റുമായി ​ഗൾഫ് മേഖലയിൽ നാലാം സ്ഥാനത്തും ലോകത്ത് 26-ാം സ്ഥാനത്തുമാണ് ഈജിപ്ത്.   
​ഗൾഫ് മേഖലയിൽ മൊറോക്കോയും ജോർദാനും മികച്ച സ്ഥാനം നേടി. യഥാക്രമം 31 ഉം 36 ഉം സ്ഥാനങ്ങളാണ് കൈവاരിച്ചത്.. ആഗോള തലത്തിൽ കാനഡ 76.47 പോയിന്റുമായി ഒന്നാം സ്ഥാനത്തും സിംഗപ്പൂരും ജപ്പാനും യഥാക്രമം 76.43, 76.23 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 44.83 പോയിന്റുമായി ഇറാൻ 46-ാം സ്ഥാനത്താണ്.

Related News