താമസകാലാവധി പുതുക്കുന്നതിനായി 30000ത്തോളം പ്രവാസികൾ റെസിഡൻസി കാര്യലായം സന്ദർശിച്ചു

  • 24/09/2020

കുവൈറ്റ് സിറ്റി;  സെപ്റ്റംബർ 1 മുതൽ രാജ്യത്തെ താമസ കാലാവധി അവസാനിച്ച 30,000ത്തോളം പ്രവാസികൾ  താമസ കാലാവധി പുതുക്കുന്നതിനായി റെസിഡൻസി കാര്യലായം സന്ദർശിച്ചായി സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയിച്ചു.   ആർട്ടിക്കിൾ 14 പ്രകാരം  താമസകാലാവധി പുതുക്കുന്നതിൽ  പരാജയപ്പെട്ടാൽ പ്രതിദിനം 
 2  കെഡി പിഴ അടയ്ക്കേണ്ടി വരുമെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ആർട്ടിക്കിൾ 14 (താൽക്കാലിക താമസ കാലാവധി) നവംബർ 30 വരെ നിലനിൽക്കുന്നതായി ചില പ്രവാസികൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ആയിരക്കണക്കിന് പ്രവാസി സ്പോൺസർമാരോ കമ്പനികളോ താമസകാലാവധിയുടെ സ്റ്റാറ്റസ് പുതുക്കാനോ  താൽക്കാലിക താമസരേഖ നേടാനോ അപേക്ഷ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവാസി തൊഴിലാളികൾക്ക് പുതിയ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് ജനറൽ അതോറിറ്റി ഫോർ പവർ പുറപ്പെടുവിക്കുന്ന പുതിയ വർക്ക് പെർമിറ്റിനുളള അഭ്യർത്ഥനകൾ സമർപ്പിച്ചിട്ടില്ലെന്നും റെസിഡൻസി അഫയേഴ്‌സ് വൃത്തങ്ങൾ അറിയിച്ചു. 

 ഓഗസ്റ്റിന് ശേഷം രാജ്യത്ത് താമസ കാലാവധി അവസാനിച്ച പ്രവാസികൾ  സ്റ്റാറ്റസ് പുതുക്കിയില്ലെങ്കിൽ പ്രതിദിനം  2 കെഡി പിഴ അടക്കേണ്ടി വരും.  താമാസ കാലാവധി പുതുക്കാനും,  പിഴ അടക്കാനും സ്പോൺസർമാരോട് ആഭ്യന്ത്രമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Related News