കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെസ്റ്റോറന്റുകളും പ്രാർത്ഥനാ മുറികളും തുറന്ന് കൊടുത്തു

  • 24/09/2020

കുവൈത്ത് സിറ്റി : കോവിഡ് ജാഗ്രതയെ തുടര്‍ന്ന് അടച്ചിരുന്ന  വിമാനത്താവളത്തിനുള്ളിലെ റെസ്റ്റോറന്റുകളും കഫേകളും പ്രാർത്ഥന മുറികളും പൊതുജനങ്ങൾക്ക് വീണ്ടും തുറന്ന് കൊടുത്തു . കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന്  വാണിജ്യ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന്റ ഭാഗമായി പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.

നേരത്തെ കോവിഡ് വാക്‌സിന്‍ സജ്ജമായതിനു ശേഷമേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയുള്ളൂവെന്ന് ഡിജിസിഎ വ്യക്തമാക്കിയിരുന്നു. 

Related News