സാമ്പത്തിക പരിഷ്കരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കുവൈറ്റ്

  • 24/09/2020

കുവൈറ്റ് സിറ്റി;  സാമ്പത്തിക രം​ഗത്തുണ്ടാക്കുന്ന പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്താനുളള പദ്ധതികൾ ലക്ഷ്യമിടാനുളള ശ്രമത്തിലാണെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി മറിയം അൽ അഖീൽ.  കുവൈറ്റിലെ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റും, ധനമന്ത്രാലയവും സെൻട്രൽ ബാങ്കും ഉൾപ്പെടെയുള്ള   സ്ഥാപനങ്ങളുമായി ചേർന്ന് ഈ പദ്ധതി രൂപീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി മറിയം അൽ അഖീൽ പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം പരിഷ്കാരങ്ങൾ സുസ്ഥിരവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്തുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.   കൂടുതൽ നിക്ഷേപവും കുറഞ്ഞ വായ്പയെടുക്കലും വഴി  രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. എണ്ണവില കുത്തനെ ഇടിഞ്ഞതും കൊറോണ വൈറസ് പ്രതിസന്ധിയുമാണ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ച ഘടകങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി, ദീർഘകാല സാമ്പത്തിക വളർച്ച പ്രധാനമായും പുതിയ പരിഷ്കാരങ്ങളെ ആശ്രയിച്ചായിരിക്കും. പുതിയ സാമ്പത്തിക പദ്ധതികൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും,  വ്യക്തമായ ആസൂത്രണത്തിലൂടെ പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കുമെന്നും തുടർന്ന് കുവൈറ്റിന്റെ  ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related News