ഈ വർഷാവസാനം വരെ കാത്തിരിക്കാൻ സമയമില്ല; 400 പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നു

  • 25/09/2020

കുവൈറ്റ് സിറ്റി;  പബ്ലിക് അതോറിറ്റി മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന  എല്ലാ പ്രവാസികളെയും ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു. ഇതുമായി ബന്ധപ്പെട്ടുളള പ്രസ്താവനയിൽ പൊതുമരാമത്ത് മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ ഡോ. റാണ അൽ ഫാരിസ് ഒപ്പുവെച്ചു.  മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള 400 ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്. ആദ്യ ബാച്ചിൽ 150 ജീവനക്കാരെ നേരത്തെ പിരിച്ചു വിട്ടിരുന്നു.  സാങ്കേതിക വകുപ്പിലും, അഡ്മിനിസ്ട്രേറ്റീവ്, നിയമപരമായ സ്ഥാനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളെയാണ് പിരിച്ചു വിടുന്നത്. പകരം സ്വദേശികളെ ആ സ്ഥാനത്തേക്ക് നിയമിക്കുമെന്നും മന്ത്രി   ഡോ. റാണ അൽ ഫാരിസ് വ്യക്തമാക്കി.

 പബ്ലിക് അതോറിറ്റിയുടെ കീഴിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 550 പ്രവാസികളെയും ജോലിയിൽ നിന്ന് പിരിച്ചുവിടാനും തീരുമാനമെടുത്തിട്ടുണ്ട്. ഈ മേഖലയിൽ ജോലിചെയ്യുന്നവരുടെ കാലാവധി  ഈ വർഷാവസാനം വരെ ഉണ്ടെങ്കിലും, പെട്ടെന്ന് പിരിച്ചു വിടാനാണ് തീരുമാനമെന്നും മന്ത്രി  ഡോ. റാണ അൽ ഫാരിസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലും പബ്ലിക്  റോഡ് അതോറിറ്റിയുടെ കീഴിലും ജോലി ചെയ്യുന്ന ആകെ പ്രവാസികളുടെ എണ്ണം  5 ശതമാനത്തിൽ കവിയരുതെന്നും നിർദേശമുണ്ട്.

Related News