6000 കി.ലോ ലഹരി മരുന്നും, 50 കിലോ ഹാഷിഷുമായി ഒരാൾ അറസ്റ്റിൽ

  • 25/09/2020

കുവൈറ്റ് സിറ്റി;  ധാരാളം മയക്കുമരുന്നുകളും,  സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി ഒരാളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ്സ് കൺട്രോൾ (ജിഡിഡിസി) ഉദ്യോഗസ്ഥർ   അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  അൽ നസീം പ്രദേശത്ത് മയക്കുമരുന്ന് ഉപയോ​ഗമുണ്ടെന്ന്  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതിനെ തുടർന്നുളള അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ വ്യക്തിയുടെ വസതിയിൽ ഡ്രഗ്സ് കൺട്രോൾ ഉദ്യോ​ഗസ്ഥർ അന്വേഷണം നടത്തി. 50 കിലോ ഹാഷിഷും 6,000 സൈക്കോട്രോപിക് ഗുളികകളും ലൈസൻസില്ലാത്ത തോക്കും 6,000 ദിനാർ പണവും ഇയാളുടെ വസതിയിൽ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ മയക്കുമരുന്ന് കടത്തിയതായും സമ്മതിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.  

Related News