നിയമം ലംഘിച്ച് വാഹനമോടിച്ചതിന് നിരവധി പേരെ അറസ്റ്റ് ചെയ്തു

  • 25/09/2020

 കുവൈറ്റ് സിറ്റി;  അൽ-സുബ്ബിയ, സാൽവ പ്രദേശങ്ങളിൽ നിന്ന് നിയമം ലംഘിച്ചും,  അശ്രദ്ധമായി വാഹനമോടിച്ചതിനും നിരവധി പേരെ സുരക്ഷാ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ നടത്തിയ ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാ​ഗമായാണ് നിയമം ലംഘിച്ചവരെ അറസ്റ്റ് ചെയ്തത്.  നിയമം ലംഘിച്ച് വാഹനമോടിച്ച  യുവാക്കളെ  പൊലീസ്  കസ്റ്റഡിയിലെടുക്കുകയും വാഹനങ്ങൾ പിടികൂടി പൊലീസ് ഗാരേജിൽ എത്തിക്കുകയും ചെയ്തു.  പിടികൂടിയ വാഹനങ്ങൾ രണ്ട് മാസത്തേക്ക് കസ്റ്റഡിൽ വെച്ചതായും പൊലീസ് അറിയിച്ചു.

Related News