അൽറായിൽ പൊലീസിനെ ആക്രമിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തു

  • 25/09/2020

കുവൈറ്റ് സിറ്റി;  അൽറായിൽ  നിന്ന്  നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.    കൊവിഡ് പശ്ചാത്തലത്തിൽ  ഒരു കാർ ഏജൻസിക്ക് മുന്നിൽ തടിച്ചുകൂടിയവരെ ചോദ്യം ചെയ്യാൻ വന്ന പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ് നിന്ന്  നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.    കൊവിഡ് പശ്ചാത്തലത്തിൽ  ഒരു കാർ ഏജൻസിക്ക് മുന്നിൽ തടിച്ചുകൂടിയവരെ ചോദ്യം ചെയ്യാൻ വന്ന പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അൽറായ് പ്രദേശത്ത്    ഒരു കാർ ഏജൻസിക്ക് മുന്നിൽ നിരവധി പേർ  തടിച്ചുകൂടിയിട്ടുണ്ടെന്ന് ആഭ്യന്തമന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്തേക്ക് പൊലീസിനെ അയക്കുകയും, പ്രദേശത്ത് എത്തിയ പൊലീസ് ഒത്തുകൂടിയവരോട് സമാധാനപരമായി പിരിഞ്ഞു പോവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.  എന്നാൽ  ഒത്തുകൂടിയവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇതിനെ തുടർന്ന്  നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ പ്രധാന പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രധാന പ്രതിയുടെ തിരിച്ചറിയൽ കാർഡ് കൈവശമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. 
നിയമം ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെയും, ക്രമസമാധാനം ലംഘിക്കുന്നവർക്കെതിരെയും, പൊതു സുരക്ഷാ നിയമം ലംഘിക്കുന്നവർക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.  

Related News