കുവൈറ്റിന്റെ​ സാമ്പത്തിക വ്യവസ്ഥ 2022ല്‍ മെച്ചപ്പെടുമെന്ന് അന്താരാഷ്​ട്ര ക്രെഡിറ്റ്​ റേറ്റിങ്​ ഏജന്‍സി

  • 26/09/2020

കുവൈറ്റ് സിറ്റി;   രാജ്യത്തിന്റെ​​ സാമ്പത്തിക വ്യവസ്ഥ 2022ല്‍ മെച്ചപ്പെടുമെന്ന് അന്താരാഷ്​ട്ര ക്രെഡിറ്റ്​ റേറ്റിങ്​ ഏജന്‍സി. സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട റേറ്റിങ് റിസ്‌കുകള്‍ കയറ്റുമതിയുടെ 90 ശതമാനം വരുന്ന എണ്ണവരുമാനത്തെ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി വ്യക്തമാക്കി.  കൊവിഡ്​ പ്രതിസന്ധി എണ്ണവിപണിയെ സാരമായി ബാധിച്ചു. ട്രാവല്‍ വ്യവസായത്തില്‍ ഗണ്യമായ ഇടിവുപറ്റി. എണ്ണ വിപണിയാണ് കുവൈറ്റിന്റെ സാമ്പത്തികാവസ്ഥയെ നിശ്ചയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റുളള രാജ്യങ്ങളിലുണ്ടാകുന്ന പ്രതിസന്ധി പോലെ കുവൈറ്റിലെ എണ്ണവിപണിയെയും മാന്ദ്യം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 

കുവൈറ്റ്​ ജി.ഡി.പി ഈ വര്‍ഷം ഏഴ്​ ശതമാനം കുറയുമെന്നാണ്​ കണക്കുകൂട്ടുന്നത്​. അടുത്ത വര്‍ഷവും വളര്‍ച്ച നിരക്ക്​ പൂജ്യം ആയിരിക്കും.
2022 -23 സാമ്പത്തിക വര്‍ഷത്തില്‍ എണ്ണ വിപണിയും കുവൈറ്റിന്റെ സമ്പദ്​ വ്യവസ്ഥയും മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. ജി.ഡി.പിയില്‍ ശരാശരി ഏഴ്​ ശതമാനം വളര്‍ച്ചയും ഉണ്ടാവു​മെന്ന്​ സ്​റ്റാന്‍ഡേര്‍ഡ്​ ആന്‍ഡ്​ പുവര്‍ പ്രവചിച്ചു. 
കഴിഞ്ഞ വര്‍ഷം ജി.ഡി.പി   28,600 ഡോളറായിരുന്നു.​ ഈ വര്‍ഷം 22,000 ഡോളറായി കുറഞ്ഞു. 2021ല്‍ 25,700 ഡോളറായി വര്‍ധിക്കുമെന്നാണ് വിലയിരുത്തൽ.  

അതേസമയം,രാജ്യത്തെ പൊതു, ആരോഗ്യ ഇൻഷുറൻസ് മേഖല പൊതുവെ ലാഭകരമായി തുടരുമെന്നാണ് വിലയിരുത്തൽ. വാഹന, മെഡിക്കൽ ഇൻഷുറൻസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മിക്ക പ്രാദേശിക ഇൻ‌ഷുറൻസ് കമ്പനികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Related News