116 ഇന്ത്യൻ നഴ്‌സുമാർ കുവൈറ്റിൽ മടങ്ങിയെത്തി

  • 26/09/2020

കുവൈറ്റ് സിറ്റി;  116 ഇന്ത്യൻ നഴ്‌സുമാരുടെ ഒരു സംഘം രാജ്യത്ത് മടങ്ങിയെത്തി.  ആരോഗ്യ മന്ത്രാലയം മാർഗ്ഗ  നിർദേശങ്ങൾ പ്രകാരം നഴ്സുമാരെ സ്വാബ് കൊവിഡ് പരിശോധന നടത്തി വീട്ടു നിരീക്ഷണത്തിലാക്കി.    ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ്, മീഡിയ ടീം, മെയ്‌സർ അൽ ഹമദ്, അബ്ദുൾ റഹ്മാൻ അൽ ഖാലിദി, ഖാലിദ് അൽ റാഷിദി, സൗദ് എ-ദഖിൽ, ബദർ അൽ അരിദി, സുഹാജ് അൽ-ഷമ്മരി, യാസർ അബ്ദുൽ അസീസ് എന്നിവരാണ് കുവൈറ്റിലെത്തിയ ഇന്ത്യൻ നഴ്സുമാരെ സ്വീകരിച്ചത്.

 ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ, മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെദ, സപ്പോർട്ട് മെഡിക്കൽ സർവീസസ് അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് അൽ ഖഷ്തി, നഴ്സിംഗ് സർവീസസ് ഡയറക്ടർ ഏകോപനം വകുപ്പ്, സന തഖാദം, പബ്ലിക് റിലേഷൻസ്, മീഡിയ ഡയറക്ടർ മിഷാൽ അൽ-എനെസി എന്നിവരുടെ നിർദേശ പ്രകാരമാണ് നഴ്സുമാർ മടങ്ങിയെത്തിയത്. 

Related News