ഫാഷൻ മോഡൽ അൽ-നജദയെ 2,000 ദിനാർ ജാമ്യത്തിൽ കോടതി വിട്ടയച്ചു.

  • 26/09/2020

കുവൈറ്റ് സിറ്റി : ഫാഷനിസ്റ്റായ ജമാൽ അൽ നജാദയെ  പബ്ലിക് പ്രോസിക്യൂഷൻ  2,000 ദിനാറിന്റെ  ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ദിവസമാണ് സൈബർ ക്രൈം വകുപ്പ് സോഷ്യല്‍ മീഡിയയില്‍ പബ്ലിക് പ്രോസിക്യൂഷനെ അപകീർത്തിപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്.

അനധികൃത സമ്പാദ്യത്തിന്‍റെ പേരില്‍ തനിക്കെതിരെയും  രാജ്യത്തെ മറ്റ് സെലിബ്രിറ്റികളെയും നടക്കുന്ന അന്വേഷണത്തെ നിശതമായി വിമര്‍ശിച്ച് ജമാൽ അൽ നജാദയുടെ പേരില്‍  പോസ്റ്റ് ചെയ്ത ഓഡിയോ സംഭാഷണം വൈറലായിരുന്നു. എന്നാല്‍ സാമൂഹ മാധ്യമത്തില്‍ പ്രചരിച്ച ശബ്ദം തന്‍റേതെല്ലന്നും താന്‍ നിരപരാധിയാണെന്നും  കോടതിയില്‍ ജമാൽ അൽ നജാദ നേരത്തെ പറഞ്ഞിരുന്നു.

തന്റെ ആരാധകരിലൊരാൾ സ്നാപ്ചാറ്റ് ആപ്പ് വഴി തന്നെ ബന്ധപ്പെട്ടുവെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിനെക്കുറിച്ച് അവർക്കിടയിൽ ഒരു സംഭാഷണം നടന്നതായും അവർ വിശദീകരിച്ചു. വിളിച്ചയാൾ സംഭാഷണം റെക്കോർഡുചെയ്യുന്നുണ്ടെന്ന് അറിയില്ലായിരുന്നെന്നും , പിന്നീട് സംഭാഷണം വളരെ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് മനസിലാക്കി. തൻ്റെ ഓഡിയോ ക്ലിപ്പിൽ പറഞ്ഞ കാര്യങ്ങളിൽ  അൽ-നജദ പ്രോസിക്യൂഷനോട് ക്ഷമ ചോദിച്ചു. 

Related News