വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കുറയ്ക്കാൻ നീക്കം; ജ​ന​സം​ഖ്യ സ​ന്തു​ല​ന​വു​മാ​യി ബന്ധപ്പെട്ട് കു​വൈറ്റ് പാ​ര്‍​ല​മെന്‍റ്​ ച​ര്‍​ച്ചയ്ക്കൊരുങ്ങുന്നു

  • 27/09/2020

കുവൈറ്റ് സിറ്റി; വിദേശി അനുപാതം കുറയ്ക്കുകയും ജ​ന​സം​ഖ്യ സ​ന്തു​ല​നാവസ്ഥ നില നിർത്തുകയും ചെയ്യുന്ന  ക​ര​ട്​ നി​യ​മം കു​വൈ​റ്റ് പാ​ര്‍​ല​മെന്‍റ്​ ച​ര്‍​ച്ച ചെ​യ്യാനൊരുങ്ങുന്നു. ചൊ​വ്വാ​ഴ്​​ചയാണ് പാർലമെന്റ് ചർച്ചയ്ക്ക് ഒരുങ്ങുന്നത്. കു​വൈറ്റില്‍ ജ​ന​സം​ഖ്യ ക്ര​മീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് ​നി​യ​മ​ത്തി​ന്​ പാ​ര്‍​ല​മെന്‍റിന്റെ വി​വി​ധ സ​മി​തി​ക​ള്‍ നേരത്തെ അം​ഗീ​കാ​രം ന​ല്‍​കി​യി​രുന്നു. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ബി​ല്ലിന്റെ ല​ക്ഷ്യം. നി​ര്‍​ദ്ദി​ഷ്​​ട നി​യ​മ​പ്ര​കാ​രം രാ​ജ്യ​ത്തി​ന്​ പ​ര​മാ​വ​ധി ആ​വ​ശ്യ​മു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം, ഓ​രോ രാ​ജ്യ​ത്തു​നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ര​മാ​വ​ധി എ​ണ്ണം എ​ന്നി​വ നി​ര്‍​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം മ​ന്ത്രി​സ​ഭ​ക്കാ​യി​രി​ക്കും. നി​യ​മം ന​ട​പ്പാ​യ​ത് മു​ത​ല്‍ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നം കൈ​ക്കൊ​ള്ളുമെന്നാണ് റിപ്പോർട്ട. 

വിദേശി അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരാ‍ലമെന്റിൽ ഉടൻ തന്നെ ചർച്ച ചെയ്യണമെന്ന്  ഉ​ന്ന​യി​ച്ച്‌​ ഏ​താ​നും എം.​പി​മാ​ര്‍ സ്​​പീ​ക്ക​ര്‍ മ​ര്‍​സൂ​ഖ്​ അ​ല്‍ ഗാ​നി​മി​ന്​ ക​ത്തു​ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ക്കേ​ണ്ട പാ​ര്‍​ല​മെന്‍റ്​ സെ​ഷ​ന്‍ ക്വോ​റം തി​ക​യാ​ത്ത​തി​നാ​ല്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. 50 അം​ഗ പാ​ര്‍​ല​മെന്‍റി​ല്‍ 10​ എം.​പി​മാ​ര്‍​ക്ക്​ കൊ​വി​ഡ്​ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Related News