യാത്ര വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ കുവൈറ്റിലേക്ക് വരാം

  • 27/09/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ വിലക്കിനെ തുടർന്ന്  34 വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ചാർട്ടേർഡ് ഫ്ലൈറ്റുകളിലൂടെ കൊണ്ടുവരുമെന്ന് ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി അനസ് അൽ സലേ എന്നിവരുടെ നേതൃത്വത്തിലുള്ള കൊവിഡ് എമർജൻസി കമ്മിറ്റി വ്യക്തമാക്കി.  കുവൈറ്റിൽ നിന്ന് അനുമതിയുളള സ്ഥലത്തേക്ക്  പുറപ്പെടാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കും, തുടർന്ന് അതേ ലക്ഷ്യസ്ഥാനത്ത് നിന്ന് തങ്ങളുടെ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സർക്കാർ ഏജൻസികൾക്കും ചാർട്ടേർഡ് ഫ്ലൈറ്റുകളിലൂടെയുളള യാത്രയ്ക്ക്  അപേക്ഷിക്കാമെന്നും നിർദേശം നൽകി.

യാത്ര നിരോധനമുളള രാജ്യങ്ങളിൽ നിന്ന് കുവെറ്റിലേക്ക് ചാർട്ടേർഡ് വിമാനങ്ങളിലൂടെ നേരിട്ട് വരുന്നതിൽ വിലക്കുകളോ, മറ്റ് നിബന്ധനകളോ എർപ്പെടുത്തിയിട്ടില്ലെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  മടങ്ങി വരുന്ന വിദേശികളുടെ പേരുകളും തൊഴിലുകളും പരിശോധിക്കുകയും മന്ത്രിസഭ യാത്ര ചെയ്യാൻ അനുമതി നൽകിയ പത്ത് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിന് ശേഷം യാത്രാ അനുമതിക്കുളള അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും റിപ്പോർട്ട് ചെയ്യുന്നു.

Related News