ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിലെ ജോലികളിൽ സ്വദേശികൾ മാത്രം മതിയെന്ന് എം‌പി ഒസാമ അൽ ഷഹീൻ

  • 27/09/2020

കുവൈറ്റ് സിറ്റി; രാജ്യത്തെ പൊതു സ്ഥാപനങ്ങളിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിലെ ജോലികളുമായി ബന്ധപ്പെട്ട് എം‌പി ഒസാമ അൽ ഷഹീൻ  പ്രൊപ്പോസൽ സമർപ്പിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിലെ ജോലികൾക്ക്  കുവൈറ്റ് പൗരന്മാരെ മാത്രം നിയോ​ഗിച്ചാൽ മതിയെന്നും എം.പി നിർദേശിച്ചു.  ഈ വിവരസാങ്കേതിക വിഭാഗങ്ങളിൽ കൈകാര്യം ചെയ്യുന്നത്  രാജ്യത്തെ പൗരന്മാരെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളുമാണെന്നും, ഇത്തരം വിവരങ്ങൾ കൈകാര്യം ചെയ്യാൻ വിദേശികളെ ഏർപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.


Related News