86 ദിവസത്തിനുള്ളിൽ 10,482 കുവൈറ്റ് പൗരന്മാർക്ക് ജോലി ലഭിച്ചു

  • 27/09/2020

കുവൈറ്റ് സിറ്റി;  86 ദിവസത്തിനുള്ളിൽ 10,482 കുവൈറ്റ് പൗരന്മാരെ വിവിധ സർക്കാർ ഏജൻസികളിൽ സിവിൽ സർവീസ് കമ്മീഷൻ ജോലിക്ക് നിയമിക്കുന്നതിൽ വിജയിച്ചുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഹെഡ് അഹമ്മദ് അൽ വാസർ . ജൂൺ 30 മുതൽ സെപ്റ്റംബർ 24 വരെയുളള കണക്കാണിത്. ജോലി നേടിയവരിൽ  6,465 പേർ ഡി​ഗ്രി യോഗ്യതയുള്ളവരാണെന്നും 2.283 പേർ ഡിപ്ലോമയുള്ളവരാണെന്നും 1136 പേർക്ക് ഹയർ സെക്കൻഡറി യോ​ഗ്യത ഉണ്ടെന്നും 353 പേർ  ഇന്റർമീഡിയറ്റ് ബിരുദമോ അതിൽ കുറവോ ഉള്ളവരാണെന്നും, 175 പേർ ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റോ അതിൽ കൂടുതലോ ആണെന്നും, മാസ്റ്റർ ബിരുദം നേടിയവരിൽ 68 പേരും,  ഡോക്ടറേറ്റ് ബിരുദം നേടിയവരിൽ 2 പേരും ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തൊഴിൽ നിയമനങ്ങൾ  സി‌എസ്‌സിക്കും സർക്കാർ ഏജൻസികൾക്കും ഒരു പോലെയുളള നേട്ടമാണെന്നും  അദ്ദേഹം പറഞ്ഞു.   

 ഇന്റഗ്രേറ്റഡ് സിസ്റ്റം പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ സർക്കാർ ഏജൻസികൾക്ക് സി‌എസ്‌സി നിയമിക്കുന്നു, ആവശ്യമായ സ്പെഷ്യലൈസേഷനുകൾക്ക് അനുയോജ്യമായിട്ടുളള നിയമനമാണ് നടന്നത്. മൂന്ന് മാസത്തിനുള്ളിൽ പതിനായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകുക എന്നത് ഈ ഒരു സാഹചര്യത്തിൽ കുവൈറ്റിനെ സംബന്ധിച്ചടത്തോളം നേട്ടമാണെന്നും എഐ വാസർ വിലയിരുത്തി. 

Related News