കുവൈറ്റി പൗരനെ ആക്രമിച്ചവരെ പൊലീസ് തിരയുന്നു

  • 27/09/2020

കുവൈറ്റ് സിറ്റി;  കുവൈറ്റി പൗരനെ ക്രൂരമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ട് പേരെ പൊലീസ് തിരയുന്നു. ജഹ്റയിലെ റോഡിൽ വെച്ചാണ് രണ്ട് അജ്ഞാതർ കുവൈറ്റി പൗരനെ ക്രൂരമായി ആക്രമിച്ചതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു

കുവൈറ്റി പൗരന്റെ കാർ മറ്റൊരു വാഹനവുമായി  റോഡപകടത്തിൽപെട്ടതിനെത്തുടർന്ന്  ഡ്രൈവറുമായുള്ള വാക്കുതർക്കത്തിനിടയിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ  രണ്ട് പേർ ഒരു കാരണവും ഇല്ലാതെ കുവൈറ്റി പൗരനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുവൈറ്റി പൗരനെ ക്രൂമായി ആക്രമിച്ചതിന് ശേഷം ഇരുവരും അവരുടെ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി 

Related News