ഗാർഹിക തൊഴിലാളികൾക്ക് ക്ഷാമം, ശമ്പളം 400 ദിനാർ വരെ..

  • 28/09/2020

കുവൈത്ത്‌ സിറ്റി :രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട്  പ്രത്യേക നിർദേശവുമായി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസ് യൂണിയൻ.  വിസ അനുവദിക്കുന്നത്  ഉടൻ തന്നെ  പുനരാരംഭിക്കണമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസ് യൂണിയൻ മേധാവി ഖാലിദ് അൽ ദഖ്നാൻ സർക്കാരിനോട്‌   ആവശ്യപ്പെട്ടു. ആവശ്യമായ കൊവിഡ് മാർ​ഗ നിർദേശങ്ങൾ പാലിച്ചു കൊണ്ട്‌  വീട്ടുജോലിക്കാരുടെ വിസ അനുവദിക്കുന്നത്‌ പുനരാരംഭിക്കുകയാണു ഇതിനു പരിഹാരം എന്നും അദ്ദേഹം വ്യക്തമാക്കി. 

ചില ഏജൻസികൾ  ഒരു വീട്ടുജോലിക്കാരുടെ  പ്രതിമാസ ശമ്പളം 400 ദിനാർ വരെ വർധിപ്പിച്ചതായും , ഇവരിൽ  ഭൂരിഭാഗവും അവരുടെ സ്പോൺസർമാരിൽ നിന്നും ഒളിച്ചോടി കഴിയുന്നവരും എന്നാൽ  തൊഴിലാളികളുടെ ക്ഷാമം മൂലം ഇവരെ ജോലിക്ക്‌ വെക്കാൻ സ്വദേശികൾ നിർബന്ധിതരാകുന്നു. 

  വിസ നൽകൽ നിർത്തിവെച്ചത്‌ മൂലം തൊഴിൽ വിപണിയിൽ രൂക്ഷമായ ക്ഷാമം നേരിടുന്നത് മൂലമാണ് ശമ്പളം വർധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 ഈ തൊഴിലാളികളിൽ ഭൂരിഭാഗവും അവരുടെ സ്പോൺസർമാരിൽ നിന്നും ഒളിച്ചോടി കഴിയുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.  ബഹ്‌റൈനും സൗദി അറേബ്യയും ഖത്തറും  ഫിലിപ്പീൻസിൽ നിന്ന് വീട്ടുജോലിക്കാരെ കൊണ്ടു വരുന്നത്‌  പുനരാരംഭിച്ചു. ഫിലിപ്പൈൻ അധികൃതരുമായി ഇത്‌ സംബന്ധിച്ച്‌ തങ്ങൾ  ആശയവിനിമയം നടത്തിയിട്ടുണ്ട്. തൊഴിലാളികളെ അയയ്ക്കാൻ അവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാൽ  വിസ അനുവദിക്കുന്നത്‌  കുവൈത്ത്‌ പുനരാരംഭിക്കാത്തതാണ് ഇതിന് തടസ്സമായി നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related News