വാഹന രജിസ്​ട്രേഷൻ പുതുക്കല്‍; ഇളവ് നീട്ടി

  • 28/09/2020

കുവൈറ്റ് സിറ്റി: വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് ഇളവ് നീട്ടാൻ ജനറൽ ട്രാഫിക് വകുപ്പ് നിർദ്ദേശം നൽകി. 2020 മാർച്ച്​ 12ന്​ ശേഷം ജിസ്​ട്രേഷൻ കാലാവധി കഴിഞ്ഞവ വാഹനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. അഞ്ചാം ഘട്ടത്തിന്റെ ആരംഭം വരെ  നിലവിലുള്ള  ഇളവ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 

അതിനിടെ കുവൈത്തിൽ വാഹന രജിസ്ട്രേഷൻ കാർഡ് സ്മാർട്ട് ആക്കാൻ ആലോചനയുണ്ട്​. നിലവിലെ പേപ്പർ സ്ലിപ്പിന്​ പകരം ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച്​ ബാങ്ക് കാർഡ് മാതൃകയിൽ പരിഷ്കരിക്കുന്നതിനെ കുറിച്ച്  അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Related News