പുതിയ പാസ്പ്പോർട്ടിനുള്ള അപേക്ഷകൾ നേരത്തെ സമർപ്പിക്കണം. ഇന്ത്യൻ എംബസ്സി.

  • 28/09/2020

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ കുവൈറ്റിലെ എല്ലാ ഇന്ത്യാക്കാരും പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ മുന്‍കൂട്ടി സമര്‍പ്പിക്കാന്‍ നിര്‍ദേശം.എത്രയും വേഗത്തിൽ പാസ്സ്പോട്ടുകൾ നൽകാനാണ് എംബസി ശ്രമിക്കുന്നതെന്നും , കുവൈറ്റിലെ താമസാനുമതി കാലാഹരണപ്പെടുന്നതിന് മുമ്പോ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന യാത്രാ തീയ്യതിക്ക് രണ്ട് മാസം മുമ്പോ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കണമെന്നാണ് എംബസി ഇന്ത്യന്‍ പ്രവാസികളോട് നിര്‍ദേശിക്കുന്നത്. എന്നിരുന്നാലും, ചില വിഭാഗത്തിലുള്ള പാസ്‌പോർട്ടുകൾക്ക് നിർബന്ധിത പോലീസ് പരിശോധന ആവശ്യമാണ്, ഇന്ത്യയിലെ പ്രാദേശിക അധികാരികളുമായുള്ള കത്തിടപാടുകൾ ഉൾപ്പെടെ ആവാശ്യമായതിനാൽ കാലതാമസം നേരിടാം. 

Related News