കൊവിഡ് നിരീക്ഷണ കാലയളവ് കുറയ്ക്കുന്നതിനെതിരെ ആരോ​ഗ്യമന്ത്രാലയം

  • 28/09/2020

കുവൈറ്റ് സിറ്റി; വിദേശ രാജ്യങ്ങളിൽ നിന്ന്   മടങ്ങി വരുന്നവരുടെ കൊവിഡ് നിരീക്ഷണ കാലയളവ് 14 ദിവസം തന്നെയായിരിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം. മറ്റ് രാജ്യങ്ങളിൽ കൊവിഡ് നിരീക്ഷണ കാലയളവ് 7ദിവസമാണെങ്കിലും കുവൈറ്റിൽ 14 ദിവസം കൊവിഡ് നിരീക്ഷണത്തിൽ കഴിയണമെന്നും ഇതുവരെ തീരുമാനത്തിൽ മാറ്റമില്ലെന്നും ആരോ​ഗ്യ അധികൃതർ അറിയിച്ചു. 

കൊവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത്  നിലവിലെ നിർദ്ദിഷ്ട കാലയളവിൽ കൊവിഡ് നിരീക്ഷണം തുടരുമെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. നേരത്തെ കൊവിഡ് നിരീക്ഷണ കാലയളവ് 14 ദിവസത്തിൽ നിന്നും 7 ദിവസമാക്കി ചുരുക്കണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആരോ​ഗ്യ മന്ത്രാലയം കൊവിഡ് നിരീക്ഷണ കാലയളവിൽ വ്യക്തത വരുത്തി രം​ഗത്തെത്തിയിരിക്കുന്നത്. 

Related News