ആരോഗ്യ വകുപ്പിലെ സാങ്കേതിക സമിതിയുടെ പ്രവര്‍ത്തനം താൽക്കാലികമായി നിർത്തിവെച്ചു

  • 28/09/2020

കുവൈറ്റ് സിറ്റി: ആരോഗ്യ വകുപ്പിലെ  ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനായി രൂപീകരിച്ച സാങ്കേതിക സമിതിയുടെ പ്രവർത്തനം സെപ്റ്റംബർ 30 മുതൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

മന്ത്രാലയത്തിലെ അവധിക്ക് അപേക്ഷിച്ച ജീവനക്കാരുടെയും കോവിഡ്  സമയത്ത് ജോലി ചെയ്യാത്ത ജീവനക്കാരുടെയും  മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിരുന്നത് സാങ്കേതിക സമിതിയുടെ നേതൃത്വത്തിലായിരുന്നു. പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങൾ ഒക്ടോബർ അവസാനം വരെ സാധുതയുള്ളതാണെന്ന്  ആരോഗ്യ വകുപ്പ് അറിയിച്ചു. 

 നേരത്തെ നിബന്ധനകൾക്ക്‌ വിധേയമായി ജൂലായ്‌ 19 മുതൽ ഒക്റ്റോബർ 1 വരെയുള്ള  കാലയളവിൽ അവധി എടുക്കാൻ ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ക്ക് അനുമതി നല്‍കിയിരുന്നു. കോവിഡ്‌ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച്‌ മുതൽ  ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ അവധികള്‍ അനുവദിച്ചിരുന്നില്ല.  

Related News