നഴ്സുമാർക്കും വിദേശ വിദ്യാർത്ഥികൾക്കും ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസില്ല, ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു.

  • 28/09/2020

കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്, ഓപ്പറേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് 2020 ലെ 270 ലെ മിനിസ്റ്റീരിയൽ പ്രമേയം പ്രാബല്യത്തിൽ വരുത്തിയതായി  സ്ഥിരീകരിച്ചു. 

ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ സംബന്ധിച്ച്, 1976 ലെ മിനിസ്റ്റീരിയൽ പ്രമേയം 81 ലെ വ്യവസ്ഥയുടെ  ഭേദഗതി പ്രകാരം  പൊതു, സ്വകാര്യ സർവ്വകലാശാലകളിലെ  വിദേശ വിദ്യാർത്ഥികൾ, ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ എന്നിവർക്ക് ഇനി മുതൽ ലൈസൻസ് ലഭിക്കില്ല എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

Related News