2019 നവംബറിന് ശേഷം ജനിച്ച കുട്ടികളെ താമസരേഖ നിയമലംഘന പിഴയിൽ നിന്നും ഒഴിവാക്കി

  • 29/09/2020

കുവൈത്ത്‌ സിറ്റി : രാജ്യത്ത്  താമസരേഖ നിയമ വിധേയമാക്കാത്ത കുട്ടികളെ താമസരേഖ നിയമലംഘനത്തിനെതിരെ ചുമത്തുന്ന പിഴയിൽ നിന്നും ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. 2019 നവംബർ 2 ന് ശേഷം രാജ്യത്ത് ജനിച്ച കുട്ടികൾക്കാണ് ഈ ഇളവ് ലഭിക്കുക. എന്നാൽ 2019 നവംബർ 1ന് മുമ്പ്‌ ജനിച്ച കുട്ടികളുടെ കാര്യത്തിൽ ഈ ഇളവ്‌ ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി. മാനുഷികപരിഗണന മുൻ നിർത്തിയാണ്  തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.   ഇത്‌ സംബന്ധിച്ച്‌ രാജ്യത്തെ ആറു ഗവർണ്ണറേറ്റുകളിലുമുള്ള താമസ കാര്യ വിഭാഗങ്ങങ്ങൾക്ക്‌ നിർദ്ദേശം നൽകിയതായി താമസകാര്യ വകുപ്പ്‌ അധികാരികളെ ഉദ്ദരിച്ച്‌ പ്രാദേശിക‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്യുന്നു. 

Related News