വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുടെ ഇടപാടിൽ ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരും

  • 29/09/2020

കുവൈറ്റ് സിറ്റി;  വ്യാജ  ബിരുദ സർട്ടിഫിക്കറ്റുകളുടെ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരാണ് അഴിമതിക്കേസിൽ ഉൾപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.   നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യാജ ഡിഗ്രി ഇടപാടുമായി ബന്ധപ്പട്ട് എല്ലാ ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.  ഇവർക്കെതിരെ അന്തിമ കോടതി വിധികൾ പുറപ്പെടുവിച്ച ശേഷം രണ്ടുപേരെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.  ഇന്റർപോൾ കുവൈറ്റിലേക്ക് നാടുകടത്തിയ ഈജിപ്ഷ്യൻകാരനായ അയ്മാൻ എന്നയാളാണ് കേസിലെ പ്രധാന പ്രതി.  ഇയാളെ 21 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഇയാൾ കുവൈറ്റിൽ വന്ന് അറബി ഭാഷയിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു,   600 വ്യാജ ഡിഗ്രികൾ ഉണ്ടാക്കി 12,000 മുതൽ  20,000 കെ.ഡിയ്ക്ക് വരെ ഇദ്ദഹം വിറ്റിരുന്നു. അതേസമയം, സൽമിയ പ്രദേശത്തെ ഒരു ഓഫീസിൽ 13 വർഷമായി വ്യാജ ഡിഗ്രികൾ വിൽക്കുന്നതായി കണ്ടെത്തിയിരുന്നു.

Related News