കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനം; താപനില 40 ​ഡി​ഗ്രിയിൽ താഴെയാകുമെന്ന് മെട്രോളജിസ്റ്റ്

  • 29/09/2020

കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മെട്രോളജിസ്റ്റായ മുഹമ്മദ് കരം. 
 ഈ ആഴ്ച്ചയോടെ താപനില കുറഞ്ഞ്  40 ഡിഗ്രി സെന്റിഗ്രേഡില്‍ താഴെയാകുമെന്നാണ് പ്രവചനം. ഒക്ടോബറില്‍ പരമാവധി താപനില 37നും 39 ഡിഗ്രി സെന്റിഗ്രേഡിനും ഇടയിലാകുമെന്നും കരം പ്രവചിക്കുന്നു. നിലവിൽ കുവൈറ്റിലെ ഏറ്റവും കൂടിയ താപനില 43 ഡിഗ്രി സെന്റിഗ്രേഡില്‍ ഏറ്റവും കുറഞ്ഞത് 26 ഡിഗ്രി സെന്റിഗ്രേഡില്ലുമാണ്.    ഈ വര്‍ഷം രാജ്യത്ത് ശരാശരി 130 മുതല്‍ 150 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുക.   മഴമേഘങ്ങള്‍ ഉണ്ടാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത ഇല്ലെന്നും കരം പ്രവചിക്കുന്നു.  കാലാവസ്ഥ വ്യതിയാനം മൂലം നവംബര്‍ മാസത്തോടെയാണ് മഴക്കാലം ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

Related News