ജ​ന​സം​ഖ്യ സ​ന്തു​ല​നം: ക​ര​ടു​നി​യമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു.

  • 29/09/2020


കുവൈത്ത് സിറ്റി : ജ​ന​സം​ഖ്യ സ​ന്തു​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ടു​നി​യമം  ദേശീയ അസംബ്ലിയുടെ  ആദ്യ ചർച്ചയിൽ അംഗീകരിച്ചു.ഇന്ന്  പാര്‍ലിമെന്റില്‍ നടന്ന വോട്ടുടുപ്പില്‍ 29 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 12 പേര്‍  എതിര്‍ത്തു. കു​വൈ​ത്തി​ൽ ജ​ന​സം​ഖ്യ ക്ര​മീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള കരടു​നി​യ​മ​ത്തി​ന്​ പാ​ർ​ല​മെന്‍റിന്‍റെ വി​വി​ധ സ​മി​തി​ക​ൾ നേരത്തെ  അം​ഗീ​കാ​രം ന​ൽ​കി​യി​രുന്നു.  
 
പാർലമെന്ററി മാനവ വിഭവശേഷി വികസന സമിതിയുടെ റിപ്പോർട്ടും ഇന്നതെ സെഷനില്‍ ചര്‍ച്ചെടുക്കും . രാജ്യത്തെ ജനസംഖ്യാ സന്തുലനത്തിന് ആവശ്യമായ വ്യവസ്ഥകളുമാണ് ബില്ലില്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വി​ദേ​ശി അ​നു​പാ​തം കു​റ​ക്കാ​നു​ള്ള സു​പ്ര​ധാ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നി​യ​മ​നി​ർ​ദേ​ശ​മാ​ണ് പാര്‍ലിമെന്റില്‍  ച​ർ​ച്ച ചെയ്യുന്നത് ​.

ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച്  അടുത്ത ആറ് മാസത്തിനുള്ളില്‍ കുവൈത്ത് മന്ത്രിസഭ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം, ഓ​രോ രാ​ജ്യ​ത്തു​നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ര​മാ​വ​ധി എ​ണ്ണം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനം എടുക്കണം. വിദേശ തൊഴിലാളികളുടെ കാര്യക്ഷമതയും ഗുണനിലവാരവും യോഗ്യതയും  അനുഭവജ്ഞാനവും  സ്പെഷ്യലൈസേഷനും അനുസരിച്ചായിരിക്കണം പ്രവാസികളുടെ കാര്യത്തില്‍ തീരുമാനമേടുക്കേണ്ടതെന്നും ബില്ലില്‍ ശുപാര്‍ശയുണ്ട്. സര്‍ക്കാര്‍  തീ​രു​മാ​നം കൈ​ക്കൊ​ണ്ടാ​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ന​സം​ഖ്യ ക്ര​മീ​ക​ര​ണം സാ​ധ്യ​മാ​ക്കുവാനുള്ള പദ്ധതികള്‍ രൂപീകരിക്കണമെന്നും ക​ര​ട് ബി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. 

Related News