അമീറിന്റെ സംസ്കാര ചടങ്ങുകൾ നിയന്ത്രണങ്ങളോടെ; കുടുംബാങ്ങൾക്ക് മാത്രം ചടങ്ങിൽ പങ്കെടുക്കാൻ അനുമതി

  • 30/09/2020

കുവൈറ്റ് സിറ്റി;   ഇന്നലെ മരണപ്പെട്ട  കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ  സംസ്കാര ചടങ്ങുകൾ നിയന്ത്രണങ്ങളോടെ നിർവ്വഹിക്കും. സംസ്കാര ചടങ്ങളിൽ കുടുംബാങ്ങൾക്ക് പങ്കെടുക്കാൻ മാത്രമാണ് അനുമതി. അമീരി ദിവാൻ കാര്യ മന്ത്രി ഷൈഖ്‌ ജറാഹ്‌ ആണ് ഇക്കാര്യം അറിയിച്ചത്.  അതേസമയം അമീറിന്റെ ഭൗതിക ശരീരം അമേരിക്കയിൽ നിന്നും ഇന്ന്  കുവൈറ്റിൽ എത്തും. 

അസുഖം ​ബാധിച്ചതിനെ തുടർന്ന് അമേരിക്കയിൽ ചികിത്സയിൽ കഴിവെ ആയിരുന്നു അമീർ മരണപ്പെട്ടത്.  അമീറിന്റെ ഭൗതിക ശരീരം  കുവൈറ്റ്‌ എയർ വേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് കൊണ്ടുവരുന്നത്. സഹോദരൻ ഷൈഖ്‌ മിഷ്‌ അൽ അഹമ്മദ്‌ അൽ സബാഹും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ തീരുമാനിക്കുക.

Related News