കുവൈറ്റിന്റെ പതിനാറാമത്തെ അമീറായി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബ സത്യ പ്രതിജ്ഞ ചെയ്തു

  • 30/09/2020

കുവൈറ്റിന്റെ പതിനാറാമത്തെ അമീറായി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബ ദേശീയ അസംബ്ലിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു .
“ഭരണഘടനയെയും രാജ്യത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കുകയും ജനങ്ങളുടെ സ്വാതന്ത്രത്തെയും താൽപ്പര്യങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുകയും,  രാജ്യത്തിന്റെ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കുകയും ചെയ്യുമെന്ന് സർവ്വശക്തനായ അല്ലാഹുവിന്റെ നാമത്തിൽ  ഞാൻ സത്യം ചെയ്യുന്നു,” എന്ന് ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബ  സത്യപ്രതിജ്ഞ ചെയ്തു.   ഭരണഘടനാ ആർട്ടിക്കിൾ 60 വായിച്ച്  കൊണ്ടാണ് പുതിയ അമീർ സത്യ പ്രതിജ്ഞ ചെയ്തത്. 

മരണപ്പെട്ട അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹ്മദ് തന്റെ മാതൃരാജ്യത്തിനു വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി നമ്മെ വിട്ടു പോയിരിക്കുന്നു. നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഉന്നതമായ പ്രതീകമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ ഉന്നതമായ പ്രവർത്തനങ്ങൾ നമുക്ക്‌ എന്നും വഴി കാട്ടിയായി തുടരുമെന്നും ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബ  പറഞ്ഞു.

Related News