അഹ്മദി ട്രാഫിക് വകുപ്പിലെ ജീവനക്കാരനും ബംഗ്ലാദേശി സ്വദേശിയും കൈക്കൂലി വാങ്ങിയത് 30,000 ദിനാർ

  • 30/09/2020


കുവൈറ്റ് സിറ്റി;  സ്വദേശികൾക്കും  പ്രവാസികൾക്കും ആഭ്യന്തര മന്ത്രാലയം വാഹന രജിസ്ട്രേഷൻ പുതുക്കാൻ  നൽകിയ  അവസരത്തിൽ കൈക്കൂലി വാങ്ങിയ  ബംഗ്ലാദേശി സ്വദേശി അറസ്റ്റിൽ. വാഹന പരിശോധനയില്ലാതെ തന്നെ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനുളള അനുമതി ആഭ്യന്തരമന്ത്രാലയം നൽകിയിരിന്നു. എന്നാൽ ഇതിനുവേണ്ടി ബാർകോഡ് നൽകിയ വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത്  ബുക്ക് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകുകയും ചെയ്തിരുന്നു. 


നിരവധി പ്രവാസികൾക്കാണ്  ഈ അവസരം പ്രയോജനപ്പെട്ടത്, അതേസമയം ഇത്തരം സാഹചര്യം മുതലെടുത്ത് ഒരു ബംഗ്ലാദേശുകാരനായ  സദ്ദാം ഹുസൈനെന്ന പ്രവാസി അഹ്മദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന്റെ പങ്കാളിത്തത്തോടെ   20 ദീനാർ വീതം  കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു. മൂൻ കൂട്ടി അപ്പോയ്ൻമെന്റ് എടുക്കാതെ തന്നെ വാഹന രജിസ്ടേഷൻ സാധ്യമാക്കുമെന്ന നടപടിയാണ് ഇവർ സ്വീകരിച്ചിരുന്നത്. 

അഹ്മദി ഗവർണറേറ്റ് അന്വേഷണ വകുപ്പിലെ കേണൽ ഒമർ അൽ റഷീദ് ഏരിയ അന്വേഷണ ഉദ്യോഗസ്ഥൻ മേജർ തമർ അൽ ദബ്ബൂസ് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശുകാരനായ പ്രവാസി അറസ്റ്റിലായത്. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് താനും,  ജോലിക്കാരനും 10 ദിനാർ വീതം കൈക്കൂലി പങ്കിട്ടിരുന്നുവെന്ന് സദ്ദാം ഹുസൈൻ തന്നെ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ അദ്ദേഹത്തിന് 30,000 ദിനാർ കൈക്കൂലിയായി  ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കുറ്റസമ്മതിച്ചതോടെ അദ്ദേഹത്തെ കൂടുതൽ അന്വേഷണത്ത്  പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News