കുവൈറ്റ് അമീറിന്റെ വിയോ​ഗം; ഇന്ത്യയിൽ ദേശ വ്യാപകമായി ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

  • 01/10/2020

കുവൈറ്റ്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ വിയോ​ഗത്തിൽ ഇന്ത്യയിലും ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. അമീറിനോടുളള ബഹുമാനാർത്ഥം ഒക്റ്റോബർ 4 ഞായറാഴ്ചയായിരിക്കും ദേശീയ ദുഖാചരണം. അന്നേ ദിവസം ദേശീയ പതാക പകുതി താഴ്ത്തി കെട്ടുകയും  അന്നത്തെ എല്ലാ  ആഘോഷ പരിപാടികൾ റദ്ധാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്, ഇരു രാജ്യങ്ങളും തമ്മിൽ നല്ല സൗഹൃദബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.  അന്തരിച്ച അമീർ ഇന്ത്യയുമായി ഒരു പ്രത്യേക ബന്ധം കാത്തുസൂക്ഷിച്ചയാളായിരുന്നു. 2006ൽ അമീറായി അധികാരമേറ്റതിന് ശേഷം തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനം ഉൾപ്പെടെ നിരവധി തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അമീറിന്റെ ഇന്ത്യയിലേക്കുള്ള അവസാന സന്ദർശനം 2017ലായിരുന്നു.

Related News