അമീറിനോടുളള സ്മരണയാർത്ഥം ബഹ്റൈനിലെ ന​ഗരത്തിന് അമീറിന്റെ പേര് നൽകണമെന്ന് എംപിമാരുടെ നിർദേശം

  • 02/10/2020

ബഹ്റൈനിലെ അഞ്ച് എം.പിമാർ അന്തരിച്ച കുവൈറ്റ് അമീറിനോടുളള ബഹുമാനാർത്ഥം  ഷാർക്ക് അൽ ഹാദി എന്ന ന​ഗരത്തിന്റെ പേര്   സബ അൽ അഹ്മദ് അൽ ജാബിർ അൽ സബ എന്നാക്കി മാറ്റാനുള്ള നിർദ്ദേശം അവതരിപ്പിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. “ഗൾഫ് മേഖലയിൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ അന്തരിച്ച അമീറിന്റെ പ്രവർത്തനങ്ങൾ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ മാനുഷിക, വികസന, സാംസ്കാരിക പരിശ്രമങ്ങളുടെ ഭാ​ഗമായിട്ടാണിതെന്നും  എംപി യൂസഫ് അൽ സവാഡി പറഞ്ഞു.


എല്ലാ തലങ്ങളിലുമുള്ള  ബഹ്‌റൈനും, കുവൈറ്റുമായി പ്രത്യേക ബന്ധം സ്ഥാപിക്കാൻ അമീറിനായിരുന്നു. സഹോദരവും. എല്ലാ മേഖലയിലും ഏറ്റവും അടുത്ത ബന്ധം തന്നെ ഇരുരാജ്യങ്ങൾക്കുമിടയിലും ഉണ്ടായിരുന്നുവെന്നും എം.പി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ​ന​ഗരത്തിന് അമീറിന്റെ പേര് നൽകണമെന്ന് അവർ ആവശ്യപ്പെട്ടത്.   അതേസമയം  ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫയുടെ നിർദ്ദേശം പ്രകാരം രാജ്യത്തെ പള്ളികളിൽ ശൈഖ് സബയ്ക്കായി പ്രാർത്ഥന നടത്തി. ഫജർ നമസ്കാരത്തെ തുടർന്നാണ് പ്രാർത്ഥന നടത്തിയത്.

Related News