യുഎഇയിലെ അൽ കോർണിച്ച് സ്ട്രീറ്റിന്റെ പേര് മാറ്റി കുവൈത്ത്‌ അമീർ ഷെയ്ഖ് സബയുടെ പേര് നൽകാൻ ഭരണാധികാരിയുടെ ഉത്തരവ്

  • 02/10/2020

 സുപ്രീം കൗൺസിൽ അംഗവും ഉം അൽ ഖ്വൈനിന്റെ ഭരണാധികാരിയുമായ ഷെയ്ഖ് സ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, അന്തരിച്ച കുവൈത്ത്‌ അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബിർ അൽ സബയുടെ പേര് അൽ കോർണിച്ച് സ്ട്രീറ്റിന്റെ നൽകാൻ ഉത്തരവിട്ടു. ഉം അൽ ഖ്വൈനി ഒരു പ്രദേശമാണ്  കോർണിച് സ്ട്രീറ്റ്.  അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബ മാതൃരാജ്യത്തിനും ലോകമെമ്പാടും നടത്തിയ മഹത്തായ സേവനങ്ങളെ അംഗീകരിച്ചാണ് ഈ നീക്കം.

 യുഎഇ യൂണിയൻ സ്ഥാപിക്കുന്നതിന് മുമ്പ് ഷെയ്ഖ് സബ വഹിച്ച മഹത്തായ പങ്കിന്റെ അംഗീകാരവും ഈ പ്രദേശത്ത് കുവൈറ്റിന്റെ പല വികസന സംരംഭങ്ങളെയും കൊണ്ടുവരുന്നതിനും മുഖ്യ പങ്കുവഹിച്ചിരുന്നു. ഷെയ്ഖ് സബയുടെ നേതൃത്വത്തിൽ യുഎഇയും കുവൈറ്റും തമ്മിലുള്ള  സഹോദരബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ ഭരണകാലത്തും മരണം വരെയും ഇരു രാജ്യങ്ങളും വളരെ നല്ല സൗഹൃദബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു. 

Related News