കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ വന്നതോടെ പ്രവാസികൾ പ്രതിസന്ധിയിൽ; യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം കുവൈറ്റിലെ പ്രവാസികൾ

  • 02/10/2020

കുവൈറ്റിൽ നിന്നുളള ആയിരക്കണക്കിന് പ്രവാസികൾ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നു. 
യുഎഇ വഴി നാട്ടിൽ നിന്നും  കുവൈറ്റിലേക്ക് എത്താനുളള ആയിരക്കണക്കിന് പ്രവാസികളാണ് കുടുങ്ങിക്കിടക്കുന്നത്.  വിമാന ടിക്കറ്റ് നിരക്ക് വർദ്ധിച്ചതും,  ഫ്ലൈറ്റ് ബുക്കിംഗ് ചെയ്യാത്തതുമാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്..
വിമാനങ്ങളിൽ യാത്രക്കാർ നിറഞ്ഞതും, വിമാന നിരക്ക് ഉയർന്നത് മൂലവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈറ്റിലേക്കുള്ള യാത്ര തുടരാൻ പ്രയാസമാണെന്ന് യാത്രാ വ്യവസായ വൃത്തങ്ങൾ അറിയിച്ചു.  35 ഓളം രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് യുഎഇ-കുവൈറ്റ് വിമാനങ്ങളുടെ ആവശ്യം ഉയർന്നത്.

കൊവിഡ് -19 മൂലം കുടുങ്ങിപ്പോയ നാട്ടിലുളളവർക്ക് കുവൈറ്റിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇല്ലായിരുന്നു. ആയതിനാൽ ദുബൈയും ഷാർജയും ടൂറിസ്റ്റ് / വിസിറ്റ് വിസകൾ നൽകാൻ തുടങ്ങിയതിന് ശേഷം കുവൈത്തിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ യുഎഇ വഴിയാണ് കുവൈറ്റിലെത്താൻ തീരുമാനിച്ചിരുന്നത്. കുവൈത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസത്തെ നിർബന്ധിത കൊവിഡ് നിരീക്ഷണം യുഎഇയിൽ വച്ച് പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടായിരുന്നു. കൂടുതൽ ആളുകൾ കുവൈത്തിലേക്ക് മടങ്ങാൻ യുഎഇ വഴി മടങ്ങാൻ തീരുമാനിച്ചപ്പോൾ യു‌എഇയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വർധിക്കാൻ കാരണമായെന്ന്  അധികൃതർ വ്യക്തമാക്കുന്നു. 300 മുതൽ 500 ദിർഹം വരെയുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ 8,000 ദിർഹമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രതിദിനം 1,500 യാത്രക്കാരെ മാത്രമാണ് കുവൈത്തിലേക്ക് അനുവദിക്കുന്നത്.

Related News