കുവൈറ്റ് അമീറിനോടുളള ആദരസൂചകമായി ഇന്ത്യയിൽ ഇന്ന് ദുഖാചരണം; ദേശീയ പതാക പകുതി താഴ്ത്തി കെട്ടും

  • 04/10/2020

അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബായോടുള്ള ആദര സൂചകമായി രാജ്യത്ത് ഇന്ന് ദേശീയ ദുഖാചരണം നടത്തും.  സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന കെട്ടിടസമുച്ചയങ്ങളില്‍ ഇന്ന് പതാക, പകുതി താഴ്ത്തി കെട്ടും. ഇന്ന് ഔദ്യോഗിക ആഘോഷങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.  ഇതിന്റെ ഭാഗമായി കേരളത്തിലെയും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് ദേശീയ പതാക താഴ്ത്തിക്കെട്ടും.

 കൂടാതെ ദുഖാചരണത്തിന്റെ ഭാഗമായി ഓഫീസുകളില്‍ ഔദ്യോഗിക പ്രവേശനം ഉണ്ടാകുന്നതല്ലന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരേതനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും ഒക്ടോബര്‍ നാലിന് ദേശീയ തലത്തില്‍ ദുഖാചരണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിന്നു.

Related News